Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കോഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേസ്‌ക്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍ ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.   - ബെന്നി പരിമണം

Picture

ഷിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യൂമിനിക്കല്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍ ന്റെ രജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. വിവിധ പള്ളികളില്‍ നിന്നും മികച്ച പ്രതികരണമാണ് കലാമേളയ്ക്ക് ലഭിക്കുന്നത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ മത്സരങ്ങള്‍ നടത്തപ്പെടും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്‌സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സിഡ്രസ്  എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരവും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ച് വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യൂമിനിക്കല്‍ ഇടവകകളില്‍ നിന്നും മത്സരത്തിനുള്ള അപേക്ഷ ഫോറം, നിബന്ധനങ്ങള്‍, മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കുന്നതായിരിക്കും.
 
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ.ഷൈന്‍ മാത്യു(ചെയര്‍മാന്‍), മറിയാമ്മ പിള്ള(കണ്‍വീനര്‍), റവ.ബിനോയി ജേക്കബ്, രജ്ഞന്‍ എബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി. മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്റോ കവലക്കല്‍, സീനിയര്‍ ഫിലിപ്പ്, ഡല്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അടങ്ങുന്ന സബ് കമ്മറ്റി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യവേദിയായ എക്യൂമിനിക്കല്‍ കൗണ്‍സിലിന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്(രക്ഷാധികാരി), ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്(രക്ഷാധികാരി), റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ.സോനു വര്‍ഗീസ്(വൈ.പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍(സെക്രട്ടറി), മാത്യു മാപ്ലേറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ് പി.മാത്യു(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.http://www.ecumenicalchurcheschicago.org/
റവ.ഷൈന്‍ മാത്യു-(847) 212- 5787
മറിയാമ്മ പിള്ള- (847) 987- 5184
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code