Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൈഡല്‍ബെര്‍ഗ്‌ മലയാളി സമാജം ഓണാഘോഷം   - ജോര്‍ജ്‌ ജോണ്‍

Picture

ഹൈഡല്‍ബെര്‍ഗ്‌: ഹൈഡല്‍ബെര്‍ഗ്‌ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ 19 ന്‌ ശനിയാഴ്‌ച്ച വൈകുന്നേരം 05.30 ന്‌ ആഘോഷിക്കുന്നു. ഹൈഡല്‍ബെര്‍ഗ്‌ പാഫന്‍ഗ്രുണ്ടിലെ മാര്‍ക്കെറ്റ്‌ സ്‌ട്രാസെ 50 ലെ സെന്റ്‌ മരിയന്‍ പള്ളി ഹാളില്‍ വച്ചാണ്‌ ഓണാഘോഷം നടത്തുന്നത്‌.

തിരുവോണത്തിന്‌ പ്രജകളെ കാണാനെത്തുന്ന മാഹാബലിക്ക്‌ വരവേല്‌പ്‌, ഭരതനാട്യം, കഥക്‌ ഡാന്‍സ്‌, ബോളിവുഡ്‌ ഡാന്‍സ്‌, ഇന്‍സ്‌ട്രമെന്റല്‍ മ}സിക്‌, ലളിതഗാനങ്ങള്‍, കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ ഈ ഓണാഘോഷത്തിന്‌ മാറ്റ്‌ കൂട്ടും. മുപ്പത്തിഒമ്പതാം തവണ ഓണം ആഘോഷിക്കുന്ന മലയാളി സമാജം വാസിമ്‌ ബട്ട്‌ ഏഷ്യാ ഷോപ്പിന്റെ (ബാന്‍ഹോഫ്‌ സ്‌ട്രാസെ 17, ഹൈഡല്‍ബെര്‍ഗ്‌) സഹകരണത്തോടെ ഈ വര്‍ഷത്തെ വിഭവസമ്യദ്ധമായ ഓണസദ്യ ഒരുക്കുന്നു. സാരി, സാല്‍വാര്‍ കമ്മീസ്‌, ജൂബ്ബാ, ടൂണിക്ക, ലുങ്കി, വിസ്‌കി എന്നീ ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി തംബോല ഉണ്ടായിരിക്കും.

ഹൈഡല്‍ബെര്‍ഗ്‌ മലയാളി സമാജത്തോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാന്‍ എല്ലാ മലയാളികളെയും, ജര്‍മന്‍കാരെയും കുടുബസമേതം ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി നാല്‌പതാംകളം 06223-990571; ജാന്‍സി മനോജ്‌ വിലങ്ങുംതറ 06221-337239 എന്നിവരുമായി ബദ്‌ധപ്പെടുക.

ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്‌:
Gemeindesaal der St. Marienkirche, Markt Str 50, 69123 Heidelberg- Pfaffengrund



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code