Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോസ്‌ പാലാത്ര സി.എം.ഐ നിര്യാതനായി

Picture

ചങ്ങനാശേരി: ജഗദല്‍പൂര്‍ നിര്‍മ്മല്‍ പ്രോവിന്‍സ്‌ അംഗമായ ഫാ. ജോസ്‌ പാലാത്ര സി.എം.ഐ (74) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ചെത്തിപ്പുഴ ആശ്രമദേവാലയത്തില്‍. പരേതന്‍ വാഴപ്പള്ളി പാലാത്ര കുടുംബാംഗമാണ്‌.

സഹോദരങ്ങള്‍: ഫാ. സെബാസ്റ്റ്യന്‍ പാലാത്ര സി.എം.ഐ, സിസ്റ്റര്‍ സലേഷ്യ എഫ്‌.സി.സി, പി.പി. മാത്യു (തുരുത്തി), ഈത്തമ്മ ഓലിയപ്പുറം (കോതമംഗലം), പരേതയായ കുട്ടിയമ്മ നന്നാട്ടുമാലില്‍, പച്ച.

ജോസച്ചന്‍ അമേരിക്കയില്‍ ടെക്‌സസിലെ അമറിപ്ലോ രൂപതയിലും ലൂസിയാനയിലെ അലക്‌സാണ്ട്രിയാ രൂപതയിലും പത്തുവര്‍ഷക്കാലത്തോളം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

മാര്‍ സൈമണ്‍ സ്റ്റോക്‌ പാലാത്ര സി.എം.ഐ പിതൃസഹോദരപുത്രനാണ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code