ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ മകന് ഷേഖ് റാഷിദ് ബിന്‍ മുഹമ്മദ്ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അകാല ദേഹ വിയോഗത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് മെത്രാപ്പോലിത്താ എന്നിവര്‍ അനുശോചിച്ചു.
മക്തും കുടുംബത്തിന്റെ ദുഃഖത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭയും പങ്ക് ചേരുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു. ദുഃഖാര്‍ത്തരായ കുടുംബാീഗങ്ങള്ക്കു ദൈവം ആശ്വാസം നല്കട്ടെ എന്നും പരിശുദ്ധ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഷേഖ് റാഷിദ് ബിന്‍ മുഹമ്മദ്ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അകാല ദേഹ വിയോഗത്തില്‍ ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ട്രസ്റ്റി എം.എം. കുറിയാക്കോസ്, സെക്രട്ടറി തോമസ് ജോസഫ് എന്നിവരും അനുശോചിച്ചു.
Fr. Shaji Mathews 052 8711031
Comments