ഫില!ഡല്‍ഫിയ: ഫില!ഡല്‍ഫിയ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിം കെനിക്കു മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഫില്മൗണ്ട് കണ്ട്രി ക്ലബില്‍ വച്ച് സെപ്റ്റംബര്‍ 19 ാം തിയതി ഫണ്ട് റൈസ് ഡിന്നര്‍ നടത്തി.
ഇന്ത്യന്‍ സമൂഹവുമായിട്ടുളള ഊഷ്മളമായ ബന്ധത്തിന് താത്പര്യം കാണിക്കുന്ന വ്യക്തിയാണ് ജിം കെനി. പുതിയ തലമുറയില്‍പെട്ടവര്‍ അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര കമ്യൂണിറ്റികളുമായി താരതമ്യപ്പെടുമ്പോള്‍ വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന മലയാളി സമൂഹം അമേരിക്കന്‍ പൗരാവകാശം നേടി കഴി!ഞ്ഞാലും അമേരിക്കന്‍ രാഷ്ട്രീയത്തിനെ ഭയത്തോടെയാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലഡല്‍ഫിയായുടെ ഭരണക്രമത്തില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു. ജീമോന്‍ ജോര്‍ജ്, മാത്യു തരകന്, ഡോ. മാത്യു ചെറിയാന്, മണിലാല്‍ മത്തായി, അറ്റോര്‍ണി ജോസ് കുന്നേല്‍, സുധാ കര്‍ത്താ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലാണ് ഫണ്ട് റൈസ് ഡിന്നര്‍ നടത്തിയത്.
Comments