മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ടെന്നീസ് ടൂര്‍ണ്ണമെന്റ് ഒക്ടബോര്‍ 3 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ യു.എസ്.എഫ്. കോര്‍ട്ടില്‍ നടത്തപ്പെടുന്നതാണ്.
അത്യന്തം വാശിയേറിയ മല്‍സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡായുടെ ടെന്നീസ് കോര്‍ട്ടുകളില്‍ വച്ച് നടത്തപ്പെടുന്ന ഗെയിമുകളില്‍ വിജയികളാകുന്നവര്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും മറ്റ് പാരിതോഷികങ്ങളും നല്കപ്പെടുന്നതാണ്. നിരവധി ടീമുകള്‍ ഇക്കുറി ഗെയിമിലേക്ക് രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. കെ.കെ.ഏബ്രഹാം (813 651 3548), സജി കരിമ്പന്നൂര്‍ (813 263 6302).
Comments