Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനം ഒക്‌ടോബര്‍ 8 മുതല്‍ 11 വരെ

Picture

ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്‌ത ധ്യാനടീമായ കുളത്തുവയല്‍ സിസ്‌റ്റേഴ്‌സ്‌ ആന്‍ഡ്‌ ടീം നയിക്കുന്ന കുടുംബ വര്‍ഷ ആന്തരീക സൗഖ്യധ്യാനം ഒക്‌ടോബര്‍ 8 മുതല്‍ 11 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടക്കുന്നതാണ്‌.

ധ്യാനത്തിനു നേതൃത്വം നല്‍കുന്ന വചനപ്രഘോഷകരായ റവ.ഡോ. തോമസ്‌ കൊച്ചുകരോട്ട്‌ (ഡയറക്‌ടര്‍, ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട്‌, തലശേരി), സിസ്റ്റര്‍ ടെസിന്‍ പെരുമാലില്‍ എം.എസ്‌.എം.ഐ (ഡയറക്‌ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍), സി. ഫിന്‍സി പൂവംതുരുത്തില്‍ എം.എസ്‌.എം.ഐ , നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍) എന്നിവരാണ്‌. ധ്യാനത്തോടനുബന്ധിച്ച്‌ കൗണ്‍സിലിംഗും, സ്‌പിരിച്വല്‍ ഷെയറിംഗിനുള്ള പരിശീലന ക്ലാസും ഉണ്ടായിരിക്കുന്നതാണ്‌.

ഭവനങ്ങള്‍ സന്ദര്‍ശിച്ചുള്ള സ്വകാര്യ കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. താത്‌പര്യമുള്ളവര്‍ ബഹു. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലുമായി ബന്ധപ്പെടേണ്ടതാണ്‌. ഏവരേയും ഈ ആന്തരീക സൗഖ്യധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മീയ ഉണര്‍വ്വും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന്‌ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും കൈക്കാരന്മാരും ക്ഷണിക്കുന്നു.

ശുശ്രൂഷാക്രമങ്ങള്‍: ഒക്‌ടബര്‍ 8 വ്യാഴം: വൈകുന്നേരം 6 മണിക്ക്‌ വി. കുര്‍ബാന, 7 മുതല്‍ 9.30 വരെ ധ്യാനം. ഒക്‌ടോബര്‍ 9,10 (വെള്ളി, ശനി): രാവിലെ 8.30ന്‌ വിശുദ്ധ കുര്‍ബാന, 9.30 മുതല്‍ 1 വരെ ധ്യാനം, 1 മുതല്‍ 1.30 വരെ ഉച്ചഭക്ഷണം, 1.30 മുതല്‍ വൈകുന്നേരം 5 മണി വരെ ധ്യാനം. ഒക്‌ടോബര്‍ 11 (ഞായര്‍): രാവിലെ 8.00ന്‌ വിശുദ്ധ കുര്‍ബാന, 9.30ന്‌ ബേസ്‌മെന്റില്‍ ഇംഗ്ലീഷിലുള്ള കുര്‍ബാന, 9.30 ന്‌ ധ്യാനം, 11 ന്‌ വിശുദ്ധ കുര്‍ബാന, 12.30ന്‌ ഉച്ചഭക്ഷണം, 1.30 മുതല്‍ 4 വരെ ധ്യാനം, വൈകുന്നേരം 4 മുതല്‍ 5 വരെ ആരാധന, സമാപനാശീര്‍വാദം. 5.30ന്‌ വിശുദ്ധ കുര്‍ബാന.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ (714 800 3648) ട്രസ്റ്റിമാരായ ആന്റണി ഫ്രാന്‍സീസ്‌ (847 219 4897), മനീഷ്‌ ജോസഫ്‌ (847 387 9384), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505) ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ ജോസ്‌ കടവില്‍ (630 4402021).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code