റിയാദ്: സൗദിയിലേക്ക് ബിസിനസ്, ഫാമിലി വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഡിസംബറില്‍ നിയമം പ്രാബല്യത്തില്‍ വരും. ഹജ്ജ്, ഉംറ തീര്‍ഥാടാകരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സൗദി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പാടുള്ളൂ.
ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി ഏഴ് അംഗീകൃത സ്ഥാപനങ്ങളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് എടുക്കണം. പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുളള ചികിത്സാ കവറേജ് ആണ് ഇവര്‍ക്ക് ലഭിക്കുക.രോഗ നിര്‍ണ്ണയം, ചികിത്സ, ഗര്‍ഭ ,പ്രസവ പരിചരണം ,മരുന്ന്, ദന്ത രോഗം, മോണരോഗ ചികിത്സ, വാഹനാപകടങ്ങളിലെ പരിക്കുകള്‍, അടിയന്തര ഘട്ടങ്ങളിലെ ചികിത്സ, എയര്‍ ആ ീബുലന്സില് രോഗിയെ നീക്കം ചെയ്യല്‍ തുടങ്ങിയുളള പരിരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജില്‍ ലഭ്യമാകും.കൂടാതെ സന്ദര്‍ശക വിസയിലെത്തി സൗദിയില്‍ വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം സ്വദേശങ്ങളില്‍ എത്തിക്കുന്നതിനുളള ചെലവും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കും.
സന്ദര്‍ശക വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഓണ്‍ ലൈന്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടി വരും. സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്കും ആശ്രിത വിസയില്‍ ഉളള അവരുടെ കുടുംബാഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments