Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൃശൂര്‍ ജില്ലാ സൗഹൃദവേദി കിഴക്കന്‍ പ്രവിശ്യാ കുടുംബസംഗമം ദമാമില്‍ നടത്തി   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

ദമ്മാം : തൃശൂര്‍ ജില്ലാ സൗഹൃദവേദി കിഴക്കന്‍ പ്രവിശ്യാ കുടുംബസംഗമം നവംബര്‍ 6 വെള്ളിയാഴ്‌ച ദമ്മാം റോസ്‌ റെസ്‌റ്റോറന്റില്‍ വെച്ച്‌ അതിവിപുലമായി ആഘോഷിച്ചു. പ്രശക്ത മാധ്യമ പ്രവര്‍ത്തകന്‍ സാജിദ്‌ ആറാട്ടുപുഴ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌തു.തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ വെച്ച്‌ 2016 ലേക്കുള്ള മെംബെര്‍ഷിപ്‌ വിതരണം സാജു ജേക്കബിന്‌ മെംബെര്‍ഷിപ്‌ നല്‍കികൊണ്ട്‌ ടി ജെ എസ വി സൗദി ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ റോഷ്‌ ദാസ്‌ നിര്‍വഹിക്കുകയുണ്ടായി.

കുടുംബസംഗമാത്തോടനുബന്ധിച്ച്‌ പ്രശസത സന്‌ഗീതഞാനയാ നാദബ്രന്മം ഫൌണ്ടേഷന്‍ സ്ഥാപക പ്രസിടെണ്ടുമായ എം ഡി സോമശേഖരന്‍ മാഷിനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി ടി ജെ എസ വി സൗദി ചാപ്‌റ്റര്‍ ട്രഷര്‍ ധന്‌ജയകുമാര്‍ പൊന്നാട അണിയിക്കുകയും ജനറല്‍സെക്രട്ടറി അനില്‍ നാട്ടിക മോമെന്റോയും സമ്മാനിച്ചു.തുടര്‍ന്ന സംഘടനയുടെ സൗദിയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ ബഷീര്‍ വടാനപള്ളി,യും അനില്‍ നാട്ടിക റിപ്പോര്‍ട്ടും അവതരിപ്പിച്ചുകൊണ്ട്‌ സംസാരിച്ചു

സംഘടനയുടെ മേല്‍നോട്ടത്തിലുള്ള എന്‍ ആര്‍ ഐ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍ മാള മോഹിയുധീന്‍ വിവരിക്കുകയുണ്ടായി. സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പ്‌ ഉള്ളവര്‍ക്ക്‌ നിരവധി ലോണുകള്‍ ബാങ്ക്‌ കൊടുക്കുന്നതിനെ കുറിച്ച്‌ വിശദമായി സംസാരിക്കുകയുണ്ടായി കോഡിനേറ്റര്‍ സുരേഷ്‌ ശങ്കര്‍, ഫിനാന്‍സ്‌ കണ്ട്രോള്‍്ര ശങ്കരവാര്യര്‍.,കുടുംബസംഗമം കണ്‍വീനര്‍ ലോറന്‍സ്‌ ബാബു പൊറ്റെക്കാട്‌,ഷൈജു നമ്പ്യാത്ത്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

കുടുംബസംഗമാത്തിനു കൊഴുപേകി സുബ്രു ഗുരുവായൂര്‍,സലിം വിന്‍സെന്‍റ്‌ തുടങ്ങിയവരുടെ നേതൃത്തത്തില്‍ അരങ്ങേറിയ കലാസന്ധ്യയും, ഗാനമേളയും അരങ്ങേറി നിരവധി ടി ജെ എസ വി അംഗങ്ങളുടെ മക്കള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിനെ വര്‍ണ്ണാഭമാക്കി. കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ പരസ്‌പരം പരിച്ചയപെടുന്നതിനും സൗഹൃദം പുതുക്കുന്നതിനും വേദിയായിമാറി

സോമന്‍ ബ്ലാങ്ങാട്‌ ചെയര്‍മാനും ഉമ്മര്‍ ഫാറൂക്‌ വൈസ്‌ ചെയര്‍മാനും സന്തോഷ്‌ ഗുരുവായൂര്‍ , ബഷീര്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായും റിസിവറായി ഡൊമനിക്‌ കൌണ്‍സില്‍ മെമ്പര്‍മാരായി ദേവദാസ്‌ ,അഫ്‌സല്‍ , ഉണ്ണികൃഷ്‌ണന്‍, നസീര്‍, ജോബി.അനില്‍ കാരകോട്‌ എന്നിവര്‍ അടങ്ങുന്ന കിഴക്കന്‍ മേഖലാ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുത്തു.
 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code