Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരപ്പൊത്തുകള്‍ (കവിത)   - തൊടുപുഴ കെ. ശങ്കര്‍

Picture

മറപ്പതെന്തേ, ഭക്തിയില്ലാത്ത ഭവനങ്ങള്‍
മരപ്പൊത്തുകള്‍ പോലെ നിഷ്‌ഫലം നിരര്‍ത്ഥകം!
മരപ്പൊത്തുകള്‍ മുട്ടയിടുവാന്‍ വിരിയിയ്‌ക്കാന്‍
മാത്രമെന്നല്ലോ പക്ഷിക്കൂട്ടങ്ങള്‍ കരുതുന്നു!

മരങ്ങള്‍ തോറും മരംകൊത്തികള്‍തീര്‍ക്കും പൊത്തില്‍
തരംപോല്‍വസിച്ചവര്‍ വംശത്തെ വളര്‍ത്തുന്നു!
പറക്കാറായാല്‍കൊത്തിപ്പറപ്പിച്ചവറ്റയെ
പരന്നവാനില്‍ വിട്ടു സ്വസ്ഥരായ്‌ കഴിയുന്നു!

ഭക്ഷണം, വാസം, വംശവര്‍ദ്ധനയിതുമാത്രം
ലക്ഷ്യമായ്‌ കരുതുന്നു പക്ഷിമൃഗാദികള്‍!
അന്നന്നു കഴിയണം, അല്ലലേയറിയാതെ,
അതു­വി­ട്ടെന്നുംവേറേ ചിന്തയില്ലവര്‍ക്കൊന്നും!

മനുഷ്യരാകും നമ്മള്‍ അവരെപ്പോലല്ലല്ലോ
മനസ്സും വിവേകവും ബുദ്ധിയുമുള്ളോരല്ലോ!
മറക്കാതെല്ലാം തന്നു പാലിയ്‌ക്കും ഭഗവാനെ
മറക്കുന്നു നാം മറ്റുചിന്തയില്‍ മുഴുകുന്നു!

ഭജിയ്‌ക്കാന്‍ മറന്നാലും വേളയ്‌ക്കു മുടങ്ങാതെ
ഭുജിയ്‌ക്കാനൊരിക്കലും മറക്കാറില്ലല്ലോ നാം!
ഭഗവാനെന്നാലാര്‌? മാനവര്‍ നമുക്കെല്ലാ
ഭഗവും സൗഭാഗ്യവും സുഖവും നല്‍കുന്നവന്‍!

ഭവനങ്ങളെ മരപ്പൊത്തുകളാക്കാതെന്നും
ഭജിയ്‌ക്കേണം നാം മതഗ്രന്ഥങ്ങള്‍ പഠിയ്‌ക്കണം!
വൈകേണ്ടയിനിതെല്ലും നമ്മുടെ ഭവനങ്ങള്‍
വൈകുണ്‌ഠസദൃശ്യമായ്‌ മാറട്ടെയനുദിനം!

Picture2



Comments


Appreciation
by N.Ramachandran Pillai, Mumbai on 2015-11-30 07:05:53 am
Very meaningful. I enjoyed reading it. Congrats.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code