Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണ്‍വന്‍ഷനെ പ്രസന്നമാക്കിയ പ്രസ്സന്നന്‍പിള്ള   - ജോസ് കാടാപുറം

Picture

ചിക്കാഗോ: മൂന്ന്‌  ദിവസമായി ചിക്കാഗോയില്‍ നടന്ന ഇന്‍ഡ്യ പ്രസ്സ്‌ക്ലബ് നാഷ്ണല്‍ കണ്‍വന്‍ഷന്‍ തീഷ്ണമായ മാധ്യമചര്‍ച്ചകളിലൂടെ കടന്നു പോയപ്പോഴും, ഇനോഗ്രേഷനിലും, ഇന്‍ഡ്യ പ്രസ്സ്‌ക്ലബിന്റെ പരമോന്നത ബഹുമതി മാധ്യമരത്‌ന അവാര്‍ഡ് ജോണ്‍ ബ്രിട്ടാസിന് നല്‍കുമ്പോഴും, ക്ലോസിഗ് സെറിമണിയിലും, കണ്‍വന്‍ഷന്റെ വിവിധ പരിപാടികളെ കോര്‍ത്തിണക്കി ഓരോ ദിവസത്തെ ഫോട്ടോയും വീഡിയോയും സ്‌ക്രീനില്‍ കാണിച്ച് സദസ്സിലുള്ളവരെ എപ്പോഴും ലൈവാക്കാന്‍ ഇന്‍ഡ്യ പ്രസ്സ്‌ക്ലബിന്റെ വെബ് കണ്‍ട്രോളര്‍ പ്രസന്നന്‍പിള്ളയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം കൊണ്ടായിരുന്നു. അവിസ്മരണീയമായ ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയ പ്രസന്നന്‍പിള്ള(കൈരളിടിവി) യെ രാജു എബ്രഹാം എം.എല്‍.എ. പൊന്നാട അണിയിച്ചു.

തദവസരത്തില്‍ പ്രസ്സ്‌ക്ലബ് പ്രസിഡന്റ് ടാജ് മാത്യു, ശിവന്‍ മുഹമ്മ, ജോസ് കണിയാലി, ജോസ് കാടാപുറം, ബിജു കിഴക്കേകൂറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചിക്കാഗോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുന്ന പ്രസന്നന്‍ പ്രസ്സ്‌ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ മെമ്പര്‍ കൂടിയാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code