Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തില്‍   - കെ.ജെ.ജോണ്‍

Picture


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ, വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും ജീവിതപാഠങ്ങളും ബൈബിള്‍ അധിഷ്ടിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്‌നേഹപ്രഭാഷണ വചനവിരുന്നില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി റവ.ഫാ.കൊച്ചുകോശി അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ ഇതര സഭാവിശ്വാസികളും വന്നു പങ്കെടുക്കുവാന്‍ ബഹുമാനപ്പെട്ട കൊച്ചുകോശി അച്ചന്‍ പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. കൊച്ചുകോശി എബ്രഹാം 281 561 9147, ജോണ്‍ കെ ഫിലിപ് (പ്രകാശ്­) 832 660 4281 / 832 744 0271, സണ്ണി സ്റ്റീഫന്‍ 516 225 8659.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code