Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാമം എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ 2016 മാര്‍ച്ച്­ 19ന് ന്യുജേഴ്‌­സിയില്‍

Picture

ന്യുജേഴ്‌­സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌­സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ 2016 മാര്‍ച്ച്­ 19ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു.

ന്യുജേഴ്‌­സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്­ പാലസില്‍ മാര്‍ച്ച്­ 19 വൈകുന്നേരം സംഘടിപ്പിക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്­കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. മലയാളികളെയും ഉത്തരേന്ത്യന്‍ സമൂഹത്തെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് , വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നാമം സംഘടിപ്പിച്ച എക്‌­സലന്‍സ് അവാര്‍ഡ്‌­നിശകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യവിധ്യവും വര്‍ണ്ണാഭവുമായ പരിപാടികള്‍ ഇക്കുറിയുമുണ്ടാകുമെന്ന് ഡോ. ഗീതേഷ് തമ്പി പറഞ്ഞു. എക്‌­സലന്‍സ് അവാര്‍ഡ്­ നൈറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്ന ആഴ്ചകളില്‍ നല്കുമെന്നും ഇനി മുതല്‍ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴായിരിക്കും നാമം എക്‌­സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code