Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു നല്ല മത വിശ്വാസിക്ക് എങ്ങനെ ഒരു നല്ല മതേതര വാദിയാകാമെന്ന്­ തെളിച്ച ഇതിഹാസപുരുഷന്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബ്   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

റിയാദ് : സ്വാതന്ത്ര്യ സമര കാലയളവിലെ മലബാറിന്റെ ചരിത്രം മുഹമ്മദ്­ അബ്ദുറഹിമാന്‍ സാഹിബിനെ ഒഴിവാക്കി പൂര്‍ത്തീകരിക്കാനവില്ലെന്നും, തികഞ്ഞ മതേതരവാദിയായിരുന്ന സാഹിബിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു വെന്നും, മതവും ഭീകരതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ സാഹിബിന്റെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഓ.ഐ.സി.സി ത്രിശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹിമാന്‍ സാഹിബ്­ അനുസ്മരണ യോഗത്തില്‍ നടത്തിയ അദ്ധ്യക്ഷത പ്രസംഗത്തില്‍ പ്രസിടണ്ട് ബെന്നി വാടാനപ്പള്ളി അഭിപ്രായപെട്ടു. മലബാര്‍ സിംഹം എന്നറിയപെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായിരുന്ന മുഹമ്മദ്­ അബ്ദുറഹിമാന്‍ സാഹിബിന്റെ 70 )0 ചരമ വാര്‍ഷികത്തില്‍ റിയാദിലെ സാമുഹിക സംസ്കാരിക രംഗത്തെ നിരവധിപേര്‍ അദ്ധേഹത്തെ അനുസ്മരിച്ചു.

ഹൃസ്വമായ കാലയളവില്‍ ഒരു നൂറ്റാണ്ടിനപ്പുറം ചെയ്യേണ്ട കാര്യങ്ങള്‍ മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സാഹിബ് വിഭാവനം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്തു.മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സാഹിബ് സമാനതകളില്ലാത്ത വ്യക്തിത്വവും ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രോജ്ജ്വലമായ ചരിത്രം രചിച്ച ഇതിഹാസ പുരുഷനുമായിരുന്നു ആദര്‍ശ ധീരനായ നേതാവ്, തൂലിക പടവാളാക്കിയ എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പരിസ്ഥിതി സ്‌­നേഹി, സ്വാതന്ത്ര്യ സമര സേനാനി, വാഗ്മി, തുടങ്ങി സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യമായ വ്യക്തിത്വമായിരുന്നു സാഹിബിന്റേത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഇന്ത്യ രാജ്യത്തിനും 'സാഹിബുമാര്‍' ഇല്ലാതെ പോയതാണ് ഇന്നത്തെ ദുര്യോഗത്തിനു കാരണമെന്നും അധിനിവേശത്തിന്റെ കരാള ഹസ്തങ്ങള്‍ മതങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നാം തിരിച്ചറിയണം. അബ്ദുര്‍ റഹ്മാന്‍ സാഹിബ് അത് തിരിച്ചറിയുകയും ഒരു നല്ല മത വിശ്വാസിക്ക് എങ്ങനെ ഒരു നല്ല മതേതര വാദിയാകാം എന്ന് സ്വജീവിതത്തിലൂടെ സമൂഹത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത മഹാനായിരുന്നു അബ്ദുല്‍ റഹിമാന്‍ സാഹിബ് എന്ന് ആമുഖ പ്രസംഗത്തില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപെട്ടു

വര്‍ഗ്ഗീയത ആദര്‍ശമാക്കിയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ സാഹിബിന്റെ പ്രസക്തി ഏറി വരികയാണെന്നും അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷന്‍ കുഞ്ഞി കുംബള പറഞ്ഞു. അസഹിഷ്ണുതയും വര്‍ഗീയ ചിന്തകളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ മുഹമ്മദ്­ അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവചരിത്രം വരും തലമുറയിലേക്കു പകര്‍ന്നുനല്‍കാന്‍ കോണ്‍ഗ്രസ്­ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ:എല്‍.കെ.അജിത്­ അഭിപ്രായപെട്ടു. സലിം കളക്കര, അബ്ദുല്‍അസീസ്­ കോഴിക്കോട്, മമ്മദ് പൊന്നാനി, അബ്ദുള്ള വല്ലാഞ്ചിര, നൌഫല്‍ പാലക്കാടന്‍, സത്താര്‍ കായംകുളം, ജിഫ്ഫിന്‍ അരീക്കോട്, കെ.കെ.തോമസ്­, ഷുക്കൂര്‍ ആലുവ, അബ്ദുല്‍സലാം ഇടുക്കി, രഘു തളിയില്‍, രാജു ത്രിശൂര്‍, ജോമോന്‍, മുഹമ്മദാലി മണ്ണാര്‍ക്കാട്, അജയന്‍ ചെങ്ങന്നൂര്‍, നവാസ്ഖാന്‍, ഷാജി മഠത്തില്‍, സലിം പള്ളിയില്‍, അബ്ദുല്ലത്തീഫ് എന്നിവര്‍ സാഹിബിനെ അനുസ്മരിച്ചു.

തുടര്‍ന്ന്, സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ സലിം പള്ളിയില്‍, മമ്മദ് പൊന്നാനി, ഹൈസം നാസര്‍ എന്നിവര്‍ സമ്മാനാര്‍ഹാരായി. ജോസഫൈന്‍, അന്‌സായ് ഷൌക്കത്ത്, വിന്‌സന്റ് മഞ്ഞിലാസ്, മാത്യു സിറിയക്, അഷ്‌­റഫ്­ കിഴുപ്പിള്ളിക്കര, എബ്രഹാം നെല്ലായി, വര്‍ഗീസ് കുന്നംകുളം, ഗഫൂര്‍ ചെന്ത്രാപ്പിന്നി, സിബി റിയാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും നാസര്‍ വലപ്പാട് നന്ദിയും പറഞ്ഞു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code