Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ ഓര്‍ത്തഡോക്‌സ്­ വില്ലേജിനു പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നു   - ചാര്‍ളി പടനിലം

Picture

ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു "ഓര്‍ത്തഡോക്‌സ്­ വില്ലേജിന്റെ" പ്രാരംഭ നടപടികള്‍ ആരംഭിക്കാനായി ഭദ്രാസനാസ്ഥാനത്തു അഭിവന്ദ്യ അലക്‌സിയൊസ്സ് മാര്‍ യൗസേബിയോസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു. നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായി റവ.ഡോ . ഫാ. ജോയി പയ്‌ങ്ങോളില്‍, ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം എന്നിവരെ കൌണ്‍സില്‍ ചുമതലപ്പെടുത്തി.

സെന്‍റെര്‍ വികസനത്തോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന ചാപ്പല്‍ പ്ലാന്‍, ഫണ്ട്­ റൈസിംഗ്, ബജറ്റ് , 2016 വാഷിക അസ്സംബ്ലി, എന്നീ വിഷയങ്ങളും ഭദ്രാസന നടത്തിപ്പിന് ആവശ്യമായ മറ്റു വിഷങ്ങളും കൌണ്‍സില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനങ്ങളെടുത്തു.

അഭി.അലക്‌സിയൊസ്സ് മാര്‍ യൂസബിയൊസ്സ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ബീസ്ലി ­ ഊര്‍സ്ലേം സെന്‍ററില്‍ കൂടിയ കൌണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി റവ .ഫാ. ജോയി പയിങ്ങോലില്‍, ഫാ.ശ്ലോമ്മോ ഐസക് ജോര്‍ജ്ജ് , ഫാ. മാത്യൂസ്­ ജോര്‍ജ്ജ് ,ശ്രീ. ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം , ശ്രീ,ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ്സ്, ശ്രീ.എല്‍സണ്‍ സാമുവേല്‍ , ക്യപ്റ്റന്‍ ജെസ്സണ്‍ വര്‍ഗ്ഗീസ്സ് എന്നിവര്‍ പങ്കെടുത്തു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code