Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരി­സ്ഥി­തി­ലോലം-കേ­രള സര്‍ക്കാര്‍ പശ്ചി­മ­ഘട്ട ജന­തയെ വീണ്ടും വഞ്ചിച്ചു: ഇന്‍ഫാം

Picture

തൊടു­പുഴ: പശ്ചി­മ­ഘ­ട്ട­ത്തിലെ പരി­സ്ഥി­തി­ലോല പ്രദേ­ശ­ങ്ങള്‍ നിര്‍ണ്ണ­യിക്കുന്നതിന്റെ അ­ടി­സ്ഥാന യൂണി­റ്റ് വില്ലേ­ജാ­ണെന്ന് കേന്ദ്ര­സര്‍ക്കാര്‍ വ്യക്ത­മാ­ക്കി­യി­രി­ക്കു­മ്പോള്‍ പശ്ചി­മ­ഘ­ട്ട­പ്ര­­ശ്‌ന­ങ്ങ­ളില്‍ വര്‍ഷ­ങ്ങ­ളായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര­ത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു­കള്‍ അപ്ര­സ­ക്ത­മാ­യി­രി­ക്കു­ന്നു­വെന്നും ഇക്കാ­ല­ങ്ങ­ളില്‍ ജന­ങ്ങള്‍ക്കു നല്‍കിയ ഉറ­പ്പു­കള്‍ പാഴാ­യി­പ്പോ­യെന്നും ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍.

2015 ഓഗസ്റ്റ് 12ന് കേന്ദ്ര­പ­രി­സ്ഥിതി മന്ത്രാ­ലയം സംസ്ഥാന ചീഫ് സെക്ര­ട്ട­റിക്ക് അയച്ച കത്തില്‍ പരി­സ്ഥിതിലോല പ്രദേശം നിര്‍ണ്ണ­യി­ക്കു­ന്ന­തിന്റെ അടി­സ്ഥാന യൂണിറ്റ് വില്ലേ­ജാ­ണെന്ന് വ്യക്ത­മാ­ക്കി­യി­ട്ടു­ള്ള­താ­ണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാ­രാ­കട്ടെ ഒരേ വില്ലേ­ജില്‍ പരി­സ്ഥി­തി­ലോ­ലങ്ങളും പരി­സ്ഥി­തി­­ലോ­ല­മ­ല്ലാ­ത്ത­തു­മായ സ്ഥല­ങ്ങളും അക്ഷാംശം രേഖാംശം ഉള്‍പ്പെ­ടു­ത്തി­യാണ് ഭൂപടം സമര്‍പ്പി­ച്ച­ത്. സംസ്ഥാന സര്‍ക്കാ­രിന്റെ ഈ നട­പടി തെറ്റാ­ണെന്നും പ്രത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­കു­മെന്നും ഇന്‍ഫാം ഉള്‍പ്പെ­ടെ­യുള്ള കര്‍ഷ­ക­പ്ര­സ്ഥാ­ന­ങ്ങള്‍ നിര­വധി തവണ നല്‍കിയ മുന്ന­റി­യിപ്പ് നിഷേ­ധി­ച്ച­തു­മൂ­ല­മാണ് ഈ തിരിച്ചടി നേരി­ട്ട­തെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

99 പരി­സ്ഥിതിലോല വില്ലേ­ജു­ക­ളു­ണ്ടാ­യി­രുന്ന ഗോവ കര­ടു­വി­ജ്ഞാ­പ­ന­ത്തിന്റെ പശ്ചാ­ത്ത­ല­ത്തില്‍ 19 വില്ലേ­ജു­കള്‍ മാത്രമേ പരി­സ്ഥി­തി­ലോ­ല­മാ­യി­ട്ടു­ള്ളൂ­വെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര­സര്‍ക്കാര്‍ അംഗീ­ക­രി­ച്ചത് സംസ്ഥാന സര്‍ക്കാരും മാതൃ­ക­യാ­ക്ക­ണം. ജന­വാ­സ­മേ­ഖ­ല­കളും കൃഷി­സ്ഥ­­ല­ങ്ങളും തോട്ട­ങ്ങളും പൂര്‍ണ്ണ­മായി ഒഴി­വാക്കി വില്ലേജ് അടി­സ്ഥാന യൂണി­റ്റായി നിശ്ച­യി­ച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പി­ക്ക­ണ­മെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ അഭ്യര്‍ത്ഥി­ച്ചു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code