Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോ­ബായ ദേവാ­ല­യ­ത്തില്‍ ക്‌നാനായ നൈറ്റ് ആഘോ­ഷിച്ചു

Picture

ഷിക്കാഗോ: ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് ഫെബ്രു­വരി ആറാം­തീ­യതി വാക്കി­ഗ­ണി­ലുള്ള സെന്റ് മേരീസ് ക്‌നാനായ യാക്കോ­ബായ ദേവാ­ല­യ­ത്തില്‍ വൈകു­ന്നേരം 6 മണിക്ക് സന്ധ്യാ­പ്രാര്‍ത്ഥ­ന­യോടെ ആരം­ഭി­ച്ചു.

ക്‌നാനായ സമു­ദായ മെത്രാ­പ്പോ­ലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാ­ക്കോസ് മോര്‍ സേവേ­റി­യോസ് തിരു­മേ­നി­യുടെ സ്ഥാനാ­രാ­ഹ­ണ­ത്തോ­ട­നു­ബ­ന്ധിച്ച് കാലം­ചെയ്ത സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യില്‍ നിന്നും അനു­ഗ്ര­ഹിച്ച് ലഭിച്ച കല്പ­ന­യാല്‍ എല്ലാ­വര്‍ഷവും ജനു­വരി 15­-നു ക്‌നാനായ ദിന­മായി ആച­രി­ച്ചു­വ­രു­ന്നു. അതി­നോട് അനു­ബ­ന്ധിച്ച് നട­ത്തിയ ക്‌നാനായ നൈറ്റ് ആഘോ­ഷ­ങ്ങള്‍ ഷൈനി പട്ട­രു­മ­ഠ­ത്തി­ലിന്റെ പ്രാര്‍ത്ഥ­നാ­ഗീ­ത­ത്തോടെ ആരം­ഭം­കു­റി­ച്ചു.

ഇട­വക വികാരി റവ.­ഫാ. തോമസ് മേപ്പു­റ­ത്തിന്റെ അധ്യ­ക്ഷ­ത­യില്‍ യോഗ­ന­ട­പ­ടി­കള്‍ ആരം­ഭി­ച്ചു. ബഹു­മാ­ന­പ്പെട്ട വികാരി അച്ചന്‍ തന്റെ അധ്യക്ഷ പ്രസം­ഗ­ത്തില്‍ ക്‌നാനായ മക്കള്‍ കൂട്ടായി നിന്നു­കൊണ്ട് പ്രേക്ഷിത പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മുന്‍തൂ­ക്കം­കൊ­ടു­ക്ക­ണ­മെന്ന് അഭ്യര്‍ത്ഥി­ച്ചു.

ഇട­വക വികാരി രാജു മാലി­ക്ക­റു­ക­യില്‍ സ്വാഗതം ആശം­സി­ച്ചു. പ്രസ്തുത സമ്മേ­ള­ന­ത്തില്‍ ഡീക്കന്‍ ജെയ്ക് പട്ട­രു­മ­ഠ­ത്തില്‍, ഷീന മംഗ­ല­ത്ത്, മാര്‍ട്ടിന്‍ മാല­ത്തു­ശേ­രില്‍ എന്നി­വര്‍ ആശം­സ­കള്‍ അര്‍പ്പി­ച്ചു. ദേവാ­ലയ ട്രസ്റ്റി പ്രകാശ് ചെറി­യ­മു­ഴി­യുടെ നന്ദി പ്രകാ­ശ­ന­ത്തോടെ സമ്മേ­ളനം അവ­സാ­നി­ച്ചു.

സമ്മേ­ള­നാ­ന­ന്തരം വിവിധ കലാ­പ­രി­പാ­ടി­കള്‍ അര­ങ്ങേ­റി. മുന്‍വര്‍ഷത്തെ പിക്‌നി­ക്കില്‍ വിജ­യി­ക­ളാ­യ­വര്‍ക്ക് ബാലു മാല­ത്തു­ശേ­രില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി­കള്‍ വിത­രണം ചെയ്തു.

ഈവര്‍ഷത്തെ ക്‌നാനായ നൈറ്റ് കോര്‍ഡി­നേ­റ്റര്‍ ഷിജു ഒറ്റ­ത്തെ­ങ്കിന്റെ നേതൃ­ത്വ­ത്തില്‍ ഷീന മം­ഗ­ല­ത്ത്, നിമ്മി താമ­ര­പ്പ­ള്ളില്‍, ഷൈനി പട്ട­രു­മ­ഠ­ത്തില്‍ എന്നി­വര്‍ കണ്‍വീ­നര്‍മാ­രാ­യി­രു­ന്നു. കലാ­പ­രി­പാ­ടി­കള്‍ക്ക് ആല്‍വിന്‍ മാല­ത്തു­ശേ­രില്‍, മാര്‍ട്ടിന്‍ മാല­ത്തു­ശേ­രില്‍ എന്നി­വര്‍ നേതൃത്വം കൊടുത്ത് വന്‍ വിജ­യ­മാ­ക്കി­ത്തീര്‍ത്തു.

വിഭ­വ­സ­മൃ­ദ്ധ­മായ സ്‌നേഹ­വി­രു­ന്നോടെ രാത്രി പത്തു­മ­ണി­യോടെ ഈവര്‍ഷത്തെ ക്‌നാനായ നൈറ്റിനു സമാ­പനം കുറി­ച്ചു. ചര്‍ച്ച് പി.­ആര്‍.ഒ ബിജോയ് മാല­ത്തു­ശേ­രില്‍ അറി­യി­ച്ച­താ­ണി­ത്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code