Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആന­ന്ദന്‍ നിര­വേല്‍ കെ.­എ­ച്ച്.­എന്‍.എ അഡൈ്വ­സറി ബോര്‍ഡ് ചെയര്‍, രാംദാസ് പിള്ള കോര്‍ഡി­നേ­റ്റര്‍

Picture

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ ഉപ­ദേ­ശക സമിതി ചെയര്‍മാ­നായി മുന്‍ പ്രസി­ഡന്റും ഫ്‌ളോറിഡ കണ്‍വന്‍ഷന്റെ സാര­ഥി­യു­മാ­യി­രുന്ന ആന­ന്ദന്‍ നിര­വേ­ലി­നേ­യും, കോര്‍ഡി­നേ­റ്റ­റായി മുന്‍ പ്രസി­ഡന്റും ലോസ്­ആ­ഞ്ച­ലസ് കണ്‍വന്‍ഷന്റെ സാര­ഥി­യു­മാ­യി­രുന്ന രാംദാസ് പിള്ള­യേ­യും നാമ­നിര്‍ദേശം ചെയ്തു. സംഘ­ട­ന­യുടെ കാര്യ­ക്ഷ­മ­മായ പ്രവര്‍ത്ത­ന­ത്തി­നും, മാര്‍ഗ്ഗ­നിര്‍ദേ­ശ­ങ്ങളും ഉപ­ദേ­ശ­ങ്ങളും നല്‍കി സംഘ­ട­നയെ അച്ച­ട­ക്കവും കെട്ടു­റു­പ്പു­ള്ള­തു­മായ പ്രവര്‍ത്ത­ന­ങ്ങ­ളി­ലൂടെ മുന്നോട്ടു നയി­ക്കാനും വേണ്ടി­യാണ് ഈ ഉപ­ദേ­ശ­ക­സ­മിതി രൂപീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്.

ഈ സമി­തി­യിലെ മറ്റ് അംഗ­ങ്ങള്‍ എല്ലാ­വരും മുന്‍ പ്രസി­ഡന്റു­മാരും ട്രസ്റ്റി ചെയര്‍മാന്‍മാ­രു­മാ­ണ്. സംഘ­ട­ന­യുടെ രൂപീ­ക­ര­ണ­ത്തില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തി­ക്കു­കയും സ്ഥാപക പ്രസി­ഡന്റു­മായ മന്മ­ഥന്‍ നായര്‍ (ഡാ­ള­സ്), രണ്ടാ­മത് ഹിന്ദു കണ്‍വന്‍ഷന്‍ ­സാ­ര­ഥിയും പ്രസി­ഡന്റു­മാ­യി­രുന്ന ശശി­ധ­രന്‍ നായര്‍ (ഹൂ­സ്റ്റണ്‍), നാലാ­മത് ഹിന്ദു കണ്‍വന്‍ഷന്റെ സാര­ഥിയും പ്രസി­ഡന്റു­മാ­യി­രുന്ന അനില്‍കു­മാര്‍ പിള്ള (ഷി­ക്കാ­ഗോ), ആറാ­മത് ഹിന്ദു കണ്‍വന്‍ഷന്‍ ­സാ­ര­ഥിയും പ്രസി­ഡന്റു­മാ­യി­രുന്ന എം.­ജി. മേനോന്‍ (വാ­ഷിം­ഗ്ടണ്‍ ഡി.­സി), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി­രുന്ന ഉദ­യ­ഭാനു പണി­ക്കര്‍ (അ­റ്റ്‌ലാന്റാ) എന്നി­വ­രാണ് മറ്റ് ഉപ­ദേ­ശ­ക­സ­മിതി അംഗ­ങ്ങള്‍.

ഉപ­ദേ­ശക സമി­തി­യുടെ മാര്‍ഗ്ഗ­നിര്‍ദേ­ശ­ങ്ങള്‍ എന്തു­കൊണ്ടും സംഘ­ട­നയ്ക്ക് മുതല്‍ക്കൂ­ട്ടാ­യി­രി­ക്കു­മെന്ന് പ്രസി­ഡന്റ് സുരേ­ന്ദ്രന്‍ നായര്‍ പറ­ഞ്ഞു. സതീ­ശന്‍ നായര്‍ അറി­യി­ച്ച­താ­ണി­ത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code