Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബജ­റ്റ്: നട­പ­ടി­ക­ളി­ല്ലാത്ത പ്രഖ്യാ­പ­ന­ങ്ങളില്‍ കര്‍ഷ­കര്‍ക്ക് വിശ്വാസം നഷ്ട­പ്പെട്ടു­-ഇന്‍ഫാം

Picture

കോട്ടയം: നാലേ­മു­ക്കാല്‍ വര്‍ഷം അധി­കാ­ര­ത്തി­ലി­രു­ന്നിട്ട് നാലു­ബ­ജ­റ്റു­ക­ളിലെ കാര്‍ഷി­ക­പ്ര­ഖ്യാ­പ­ന­ങ്ങള്‍ ഇപ്പോഴും നട­പ്പി­ലാ­ക്കാന്‍ സാധി­ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കാലാ­വധി പൂര്‍ത്തി­യാ­ക്കു­വാന്‍ എതാനും മാസ­ങ്ങള്‍ മാത്രം ബാക്കി­നില്‍ക്കെ നട­ത്തി­യി­രി­ക്കുന്ന ബ­ജറ്റ് പ്രഖ്യാ­പ­ങ്ങള്‍ മുഖ­വി­ല­യ്‌ക്കെ­ടു­ക്കാ­നാ­വി­ല്ലെന്ന് ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

2015­-16 ബജ­റ്റില്‍ 300 കോടി റബര്‍ വിലസ്ഥി­രതാ പദ്ധ­തി­യ്ക്കായി മാറ്റി­വെ­ച്ചു. ഒരു വര്‍ഷം പൂര്‍ത്തി­യാ­കു­മ്പോള്‍ 300 കോടി­യുടെ മൂന്നി­ലൊ­ന്നു­പോലും കര്‍ഷ­കര്‍ക്ക് നല്‍കി­യി­ട്ടി­ല്ലാ­ത്ത­പ്പോള്‍ 500 കോടി­യുടെ പ്രഖ്യാ­പനം പ്രഹ­സ­ന­മായേ കര്‍ഷ­കര്‍ കാണു­ക­യു­ള്ളൂ. കഴിഞ്ഞ നാലു ബജ­റ്റു­ക­ളില്‍ പ്രഖ്യാ­പിച്ച കിസാന്‍ പാസ്ബു­ക്കും, കാര്‍ഷിക ഇന്‍ഷു­റന്‍സും, കരാര്‍ കൃ­ഷി­യു­മൊക്കെ എവിടെപ്പോയി? വിവിധ ബയോ­പാ­ര്‍ക്കു­കള്‍ക്കായി പ്രഖ്യാ­പിച്ച കോടി­ക­ളെ­വിടെ? ഹൈടെക് ഹരി­ത­ഗ്രാ­മ­ങ്ങ­ളെവിടെ? പലി­ശ­ര­ഹിത കാര്‍ഷിക വായ്പ­കളും പലി­ശ­ബാ­ധ്യത എഴു­തി­ത്ത­ള്ളലും ഗുണം ചെയ്ത­താര്‍ക്കാണ്? കര്‍ഷക ആരോഗ്യ ഇന്‍ഷു­റന്‍സും അഗ്രി­കാര്‍ഡും ചുമ­പ്പുനാടയില്‍ കുടു­ങ്ങിയോ? വിവ­രാ­വ­കാശപ്രകാരം ലഭിച്ച കണ­ക്ക­നു­സ­രിച്ച് 3 കോടിയോളം ചെല­വാക്കി നടത്തിയ ഗ്ലോബല്‍ അഗ്രിമീറ്റി­ലൂടെ ഒരു നിക്ഷേ­പ­മെ­ങ്കിലും തര­പ്പെ­ടു­ത്താ­നായോ?

ഭര­ണ­ഘ­ടന ഉത്ത­ര­വാ­ദിത്വം നിറ­വേ­റ്റു­ന്ന­തി­ന­പ്പുറം തുടര്‍ നട­പ­ടി­ക­ളി­ല്ലാത്ത ഒരു പ്രക്രിയ മാത്ര­മാണ് മുഖ്യ­മന്ത്രി അവ­ത­രി­പ്പിച്ച ബജറ്റെന്ന് കര്‍ഷ­കര്‍ തിരി­ച്ച­റി­യു­ന്നു. പുത്തന്‍ പ്രഖ്യാപ­നങ്ങളി­ലൂടെ കാര്‍ഷിക മേഖ­ല­യില്‍ യാതൊരു ഗുണ­ഫല­വു­മു­ണ്ടാ­കി­ല്ല. കാര്‍ഷിക പ്രതി­സന്ധി രൂക്ഷ­മായ സാ­ഹ­ച­ര്യ­ത്തില്‍ അടി­യ­ന്തരമായ ഇട­പെ­ട­ലു­കള്‍ക്കു­ത­കുന്ന പ്രായോ­ഗിക നട­പ­ടി­കള്‍ ഒന്നും തന്നെ ബജ­റ്റില്‍ നിര്‍­ദേ­ശി­ക്കാ­ത്തത് കര്‍ഷ­ക­രോ­ടുള്ള അവഗ­ണ­ന­യാ­ണെന്ന് അഡ്വ.­വി.­സി,­സെ­ബാ­സ്റ്റ്യന്‍ കുറ്റ­പ്പെ­­ടു­ത്തി.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code