Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് വിമാനത്താവളം പുതിയതായി യൂസേഴ്‌സ് ഫീസ് ഏര്‍പ്പെടുത്തുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്-ദുബായ്: ദുബായ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും 35 ദിര്‍ഹം ഏതാണ്ട് 680 രൂപ ( 09 യൂറോ) യൂസേഴ്‌സ് ഫീസ് ഏര്‍പ്പെടുത്താന്‍ ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ഈ വര്‍ഷം 2015 ജൂലൈ 01 മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നികുതി മാര്‍ച്ച് ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ബാധകമായിരിക്കും. ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് നികുതി എന്ന ഇനത്തിലാണ് പുതിയ യൂസേഴ്‌സ് ഫീസ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ യു.എ.ഇ. രാജ്യത്തേക്ക് നികുതി 75 ദിര്‍ഹം, സുരക്ഷാ സംവിധാനങ്ങള്‍ക്ക് 5 ദിര്‍ഹം, യാത്രാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി 5 ദിര്‍ഹം എന്നിങ്ങനെ മൊത്തം 85 ദിര്‍ഹം യാത്രക്കാര്‍ നല്‍കുന്നുണ്ട്. ഈ നികുതികള്‍ക്ക് പുറമെയാണ് പുതിയ യൂസേഴ്‌സ് ഫീസ് കൊണ്ടുവരുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ യു.എ.ഇ. യില്‍ ഏതാണ്ട് 1300 രൂപ ടാക്‌­സ് ഇനത്തിലും നല്‍കുന്നുമുണ്ട്.

അത്‌­കൊണ്ട് പുതിയ ദുബായ് വിമാനത്താവള യൂസേഴ്‌സ് ഫീസ് യാത്രക്കാരുടെ ടിക്കറ്റുകള്‍ക്ക് അധിക വില ഉണ്ടാക്കുന്നു. യൂസേഴ്‌സ് ഫീസ് ടിക്കറ്റിനോടൊപ്പമാണ് ഈടാക്കുന്നത്. ദുബായ് വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീസ് നല്‍കണം. രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും, വിമാന ജോലിക്കാര്‍ക്കും യൂസേഴ്‌സ് ഫീസ് നല്‍കേണ്ട. യൂസേഴ്‌സ് ഫീസ് യൂറോപ്പ്, ഇംഗ്ലണ്ട്, കാനഡാ, അമേരിക്കാ എന്നീ രാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസികളുടെ സാമ്പത്തിക ചിലവ് വര്‍ദ്ധിപ്പിക്കും. രണ്ട് വര്‍ഷം മുമ്പ് എമിരേറ്റ്‌സ് എയര്‍ലൈന്‍സ് വീക്ക്എന്‍ഡ് സര്‍ച്ചാര്‍ജ് (വെള്ളി- ശനി-ഞായര്‍ ദിവസങ്ങളിലെ ഫ്‌ളൈറ്റുകള്‍ക്ക് അധിക വില) ഏര്‍പ്പെടുത്തുകയും, അധികം താമസിയാതെ മറ്റ് എയര്‍ലൈനുകളും ഈ വീക്ക്എന്‍ഡ് സര്‍ച്ചാര്‍ജ് തുടങ്ങുകയും ചെയ്തു. അത് പോലെ ദുബായ്ക്ക് ശേഷം എല്ലാ ഗള്‍ഫ് രാജ്യ എയര്‍പോര്‍ട്ടുകളും, മറ്റ് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളും യാത്രക്കാരെ പിഴിയുന്ന ഈ പുതിയ യൂസേഴ്‌സ് ഫീസ് കൊണ്ടുവരാന്‍ സാദ്ധ്യത ഉള്ളതായി പ്രവാസി യാത്രക്കാര്‍ ബലമായി സംശയിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code