Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി   - സുനില്‍ മഞ്ഞിനിക്കര

Picture

'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തിച്ചേരും.
മഞ്ഞനിക്കര മാര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എണ്‍പത്തി നാലാമത് ഓര്‍മ പെരുന്നാളിന് എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ മഞ്ഞിനിക്കര ഒരുങ്ങിക്കഴിഞ്ഞു .

ഈ വര്‍ഷത്തെ പെരുന്നാള്‍ ഫെബ്രുവരി 7 മുതല്‍ 13 വരെയാണ്. ഫെബ്രുവരി 7 ന് കുര്‍ബ്ബാനയ്ക്കുശേഷം മഞ്ഞിനിക്കര ദയറായിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. 5.30 നു കബറിങ്കല്‍ നിന്നു ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 84മത്­ മഞ്ഞിനിക്കര പെരുനാളിനു തുടക്കം കുറിചുകൊണ്ട്­ ക്‌നാനായ ഭദ്രാസനത്തിന്റെ ആര്‍ച്ച്­ ബിഷപ്­ അഭിവന്ദ്യ കുറിയാക്കോസ്­ മാര്‍ സേവേറിയൊസ്­­ ഓമല്ലൂര്‍ കുരിശിങ്കല്‍ കൊടി ഉയര്‍ത്തി. H.E. Mathews Mor Thevodosios , ദയറാ തലവനും പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്താമാരും, ഇ.കെ. മാത്യൂസ് കോര്‍ എപ്പിസ്‌­കോപ്പാ, ജേക്കബ് തോമസ് കോര്‍ എപ്പിസ്‌­കോപ്പാ, ഫാ. ഇ.കെ. കുരിയാക്കോസ്, ഫാ. സാംസണ്‍ വര്‍ഗീസ്, ഫാ. ഏലിയാസ് ജോര്‍ജ്, ഷെവലിയാര്‍ ജോസ് മങ്ങാട്ടേത്ത്, ബിനു വാഴമുട്ടം തുടങ്ങിയവരും പങ്കെടുത്തു.

ഒന്‍പതാം തിയ്യതി മഞ്ഞിനിക്കര കണ്‍വന്‍ഷന്‍ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. ഒമ്പതു മുതല്‍ 11 വരെ എല്ലാ ദിവസങ്ങളിലും സന്ധ്യാപ്രര്‍ഥനയ്ക്കു ശേഷം ഗാനശുശ്രൂഷയും , കണ്‍വന്‍ഷന്‍ പ്രസംഗവും ഉണ്ടായിരുന്നു.

മഞ്ഞനിക്കര പെരുന്നാളില്‍ സംബന്ധിക്കുവാനായി പരി.പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്‌കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനി മലങ്കരയില്‍ എത്തിച്ചേര്‍ന്നു .

വി.മോറാന്റെ 84മത്­ ദുഖ്‌­റോനോയോടനുബന്ധിച്ച്­ 84 നിര്‍ദ്ധനരായവര്‍ക്ക്­ സൗജന്യ വസ്ത്ര ധാന്യ വിതരണം ബഹു.പത്തനംതിട്ട ജില്ലാ കളക്ടര്‍ ഹരി കിഷോര്‍ നിര്‍വഹിച്ചു . പ്രധാന പെരുന്നാള്‍ 12 നു നടക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ മൂന്നു മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ നിന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. വൈകിട്ട് ആറിനു തീര്‍ത്ഥാടന യാത്രാ സമാപന സമ്മേളനം പരി.പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്‌കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.സെന്റ് ഏലിയാസ് സ്വര്‍ണമെഡല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിതരണം ചെയ്യും. തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിതരണം ചെയ്യും.തീര്‍ത്ഥാടക സംഘത്തിനുള്ള അവാര്‍ഡ് കുര്യാക്കോസ് മാര്‍ ദിയസ്‌­കോറോസ് വിതരണം ചെയ്യും. സമ്മേളനത്തിനുശേഷം പരിശുദ്ധ ബാവായുടെ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും ഉണ്ടാകും.

13 നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്‌തെപ്പാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മ്മികത്വത്തില്‍ വി..കുര്‍ബ്ബാന അര്‍പ്പിക്കും. ദയറാ പള്ളിയില്‍ അഞ്ചു മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാനയും 8.30 ന് . പരി.പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്‌കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനിയും കുര്‍ബ്ബാന അര്‍ പ്പിക്കും കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം 10:30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടാകും.

വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്റെ കബറിടവും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറയും.

മഞ്ഞിനിക്കര ദയറായും മോര്‍ ഇഗ്‌­നാത്തിയോസ് സന്നദ്ധസേനയും മാര്‍ സ്‌­തോഫാനോസ് പള്ളിയും കേരള സര്‍ക്കാരും വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നളിനായ് ഒരുക്കിയിരിക്കുന്നത്.
മഞ്ഞിനിക്കര പെരുന്നാള്‍ മലങ്കര വിഷനില്‍ക്കൂടി തത്സമയം കാണാവുന്നതാണ് . (www.malankaravision.com )

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code