റിയാദ്: ഫാല്‍കണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ലോഗോ പ്രകാശനം കെ.സി. വേണുഗോപാല്‍ എം.പി മദിന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ വെച്ച് നിര്‍വഹിച്ചു.
കലാപരവും കായികവുമായ ഒരുപാട് കഴിവുകളുള്ള പ്രവാസികള്‍ ആ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍, പരിപോഷിപ്പിക്കുവാന്‍ അവരങ്ങള്‍ ഇല്ലാതെ പ്രയാസപ്പെടുമ്പോള്‍ അത്തരം പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്കുവേണ്ട അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഫാല്‍കണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അതിന്റെ ലോഗോ പ്രകാശനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു.
ഫാല്‍കണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ മൊമെന്റോ ക്ലബിനുവേണ്ടി ക്ലിക്കോണ്‍ സി.ഇ.ഒ നാസര്‍ അബൂബേക്കര്‍, കെ.സി വേണുഗോപാല്‍ എം.പിക്ക് നല്കി.
ഫാല്‍കണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ പ്രഥമ യോഗം ബഷീര്‍ പാണക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ബൈജു നായര്‍, അഷ്റഫ് നരിക്കുനി, ബിനു വര്‍ഗീസ്, രതീഷ് മലയില്‍, ഷഹീര്‍ ബേബി കൊടുവള്ളി, ഷാജി കായംകുളം തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ അടുത്ത മാര്‍ച്ച് 4,5 തീയതികളില്‍ സൗദിയില്‍ നിന്നുള്ള 60 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചു. സിന്തെറ്റിക് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ 0505 691620 (ബേബി ബഷീര്‍)
Comments