Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമൂഹ്യ ബോധവത്കരണവുമായി ECHO: ടാക്‌­സ് പ്ലാനിംഗ് വര്‍ക്ക്‌­ഷോപ്പ് 20­നു ന്യൂയോര്‍ക്കില്‍

Picture

ന്യൂയോര്‍ക്ക്: സാമൂഹ്യ നന്മകള്‍ മാത്രം ലക്ഷ്യമിട്ട് പ്രതിതിജ്ഞാബദ്ധതയോടെ നിശബ്ദസേവനം നടത്തിവരുന്ന ECHO bpsS (Enhance Communtiy Through Harmonious Otureach) പുതിയ ബോധവത്കരണ പരിപാടി എസ്‌റ്റേറ്റ് ടാക്‌­സ് പ്ലാനിംഗ് വര്‍ക്ക്‌­ഷോപ്പ് ഫെബ്രുവരി 20­നു ശനിയാഴ്ച ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈസന്‍ സെന്ററില്‍ വച്ചു നടത്തുന്നു. പ്രസ്തുത മേഖലയില്‍ പരിചയസമ്പന്നരും, ഉന്നത ബിരുദധാരികളും, നീണ്ട വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യവുമുള്ള പ്രമുഖര്‍ വര്‍ക്ക്‌­ഷോപ്പിനു നേതൃത്വം നല്കി പ്രഭാഷണം നടത്തുന്നതാണ്.

ടാക്‌­സ് സംബന്ധിച്ച വിവിധ മേഖലകള്‍, ആരോഗ്യസുരക്ഷ, വില്‍പ്പത്രങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയിലെല്ലാം പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട് നിലവിലുള്ള മെച്ചപ്പെട്ട സാധ്യതകളും, നിയമസുരക്ഷയും നഷ്ടമാക്കുകയാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും. സാങ്കേതിക ഉപദേശകരെ കാണുവാനോ, അതുമൂലമുള്ള ഭാരിച്ച ഫീസുകളുമൊക്കെയാവാം സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഈ സാഹചര്യത്തിന് അറുതിവരുത്തി ഏവര്‍ക്കും അടിസ്ഥാന അറിവുകള്‍ സൗജന്യമായി ലഭിക്കുക എന്നതാണ് ഋഇഒഛ 2016­ലെ പ്രഥമ സാമൂഹ്യ ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

റിയല്‍ എസ്‌റ്റേറ്റ്­ടാക്‌­സ് മേഖലയിലെ അതുല്യപ്രതിഭകളായ സൂസന്ന നാപ്പോളിറ്റനോ ഗുഡ്മാന്‍, വിനോദ് ജി. ഏബ്രഹാം, ജയിന്‍ ജേക്കബ്, ബാബു ഉത്തമന്‍, ജോളി ജേക്കബ്, ഷാജു സാം, ബാബു മുകളേല്‍, സാന്‍ജോയ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ Wills, Trusts, Helth Care Proxies, Power of Attorney, Estate Taxes, Foreign Taxes, Personal Taxes, Business Taxes, Retirement Plans, Tax Benifits of Owining a Realestate തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നതാണ്.

ഫെബ്രുവരി 20­ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ നടത്തുന്ന ഈ വര്‍ക്ക്‌­ഷോപ്പിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: Tyson Cetnre, 26 North Tyson Eve, Floral Park, NY 11001.
Date: February 20, Saturday at 3.00 pm.

കൂടുതല്‍ വിവരങ്ങള്‍ക്ക്: web: echoforhelp.com, Email: echoforusa@gmail.com, Phone: 516 855 0700.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code