Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കില്‍ നോമ്പുകാല ജീവിത സ്വീകരണ ധ്യാനം

Picture

റോക്ക്‌­ലാന്‍ഡ്: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 19, 20, 21(വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ (St.Mary's Syro Malabar Catholic Church of Rockland, 5 Willow Tree Road, Wesley Hills, Newyork, NY-10952) പള്ളിയില്‍ വച്ച് നോമ്പുകാല ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

ക്രിസ്തുവിന്റെ പീഢാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കു വയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഐറെ അത്ഭുതകരമായി അനുഗ്രഹിച്ച ഉയര്‍ത്തിയ ലോക പ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍: ജയിംസ് കുട്ടി ചമ്പക്കുളം, ബ്രദര്‍: പി.ഡി.ഡോമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍: മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 19­ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും, 20­ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകീട്ട് 7 മണിവരെയും, 21­ാം തീയ്യതി ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 7 മണിവരെയുമാണ് ധ്യാനസമയം ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങള്‍ വേണ്ടി ബ്രദര്‍: മാത്യു ജോസഫ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നതാണ്.

വലിയ നോമ്പിലേക്ക് കടന്നുവന്നിരിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മീയ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും സഭാ വ്യത്യാസഭേദമെന്യേ ഏവരെയും ഇടവക വികാരി ഫാ.തദേവൂസ് അരവിന്ദത്ത് ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരിക സൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ത്ഥനയും, കുടുംബനവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.തദേവൂസ് അരവിന്ദത്ത്(വികാരി) ഫോഛ 845 490 9307, Web: www.mariantvworld.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code