Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവ­മ­ഹത്വം പ്രഘോ­ഷിച്ച് ഫീനി­ക്‌സില്‍ ലൈഫ് സണ്‍ഡേ   - മാത്യു ജോസ്

Picture

ഫീനിക്‌സ്: ജീവന്‍ അമൂ­ല്യ­മാ­ണെന്ന സന്ദേശം വിളി­ച്ചോ­തി­ക്കൊണ്ട് സംഘ­ടി­പ്പിച്ച ലൈഫ് സണ്‍ഡേ പ്രചാ­രണ പരി­പാ­ടി­കള്‍ ഈവര്‍ഷവും ഫീനി­ക്‌സില്‍ ആവേ­ശ­മായി മാറി. ഹോളി ഫാമിലി സീറോ മല­ബാര്‍ ദേവാ­ല­യ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ സംഘ­ടി­പ്പിച്ച ലൈഫ് മാര്‍ച്ചില്‍ "ഞാനൊരു പ്രോ- ലൈഫ്' എന്ന മുദ്രാ­വാ­ക്യ­മാണ് നഗ­ര­ത്തി­ലെങ്ങും മുഴ­ങ്ങി­യ­ത്.

ജീവന്റെ മഹത്വം പ്രഘോ­ഷി­ക്കുന്ന വിവിധ ബാന­റു­കള്‍ ഉയര്‍ത്തി നടന്ന റാലി­ക്കു­ശേഷം പ്രശസ്ത ധ്യാന ഗുരുവും ഇക്വ­ഡോര്‍ മിഷ­ണ­റി­യു­മായ ഫാ. ജോഷി പുതു­ശേരി സി.­എം.ഐ പ്രഭാ­ഷണം നട­ത്തി. സ്വന്തം ജീവന്‍ സംര­ക്ഷി­ക്കു­ന്ന­തു­പോലെതന്നെ മറ്റു­ള്ള­വ­രുടെ ജീവന്‍ സംര­ക്ഷി­ക്കാ­നു­മുള്ള ഉത്ത­ര­വാ­ദി­ത്വ­മുണ്ട് മനു­ഷ്യ­ന്. പ്രത്യ­ക്ഷ­മായോ പരോ­ക്ഷ­മായോ മനു­ഷ്യ­ജീ­വ­നെ­തി­രായി പ്രവര്‍ത്തി­ക്കു­ന്നത് ക്രിസ്തീയ വിശ്വാ­സ­ത്തിന് വിരു­ദ്ധ­മായ പ്രവര്‍ത്തി­യാ­ണെന്നും ഫാ. ജോഷി പറ­ഞ്ഞു.

പരി­പാ­ടി­ക­ളോ­ട­നു­ബ­ന്ധിച്ച് നട­ത്തിയ പ്രോ-­ലൈഫ് പോസ്റ്റര്‍ പ്രദര്‍ശന മത്സ­ര­ത്തില്‍ എവി­ലിന്‍ ആന്റോ, ഐസക് ജോര്‍ജ്, അലക്‌സ് സജിത്ത് എന്നി­വര്‍ സമ്മാ­നാര്‍ഹ­രാ­യി. സജീവ പ്രോ- ലൈഫ് പ്രവര്‍ത്ത­ക­യായ മഞ്ജു മാര്‍ട്ടി­നാണ് പ്രചാ­രണ പരി­പാ­ടി­ക­ളുടെ ഏകോ­പനം നിര്‍വ­ഹി­ച്ച­ത്. പോസ്റ്റര്‍ പ്രദര്‍ശന മത്സ­ര­ത്തിനും ലൈഫ് മാര്‍ച്ചിനും സണ്‍ഡേ സ്കൂള്‍ അദ്ധ്യാ­പ­ക­രുടെ സഹ­ക­ര­ണ­ത്തോടെ പ്രിന്‍സി­പ്പല്‍ സാജന്‍ മാത്യു നേതൃത്വം നല്‍കി. മാത്യു ജോസ് അറി­യി­ച്ച­താ­ണി­ത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code