Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു

Picture

1931 മെയ് 27 -നാണ് ജനനം. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്ധ1പ ധ2പ എന്നാണ് പൂര്‍ണ്ണനാമം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007­ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010­ല്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ധ4പ നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്­. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു.

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ!ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31­നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.ഇപ്പോള്‍ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ് .

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

പ്രധാന കൃതികള്‍

കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികള്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും!
ഗാനമാല!
നീലക്കണ്ണുകള്‍
മയില്‍പ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍
ഞാന്‍ അഗ്‌നി
അരിവാളും രാക്കുയിലും!
അഗ്‌നിശലഭങ്ങള്‍
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികള്‍
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കള്‍'
തോന്ന്യാക്ഷരങ്ങള്‍
നറുമൊഴി!
വളപ്പൊട്ടുകള്‍!
ഈ പുരാതന കിന്നരം!
സ്‌നേഹിച്ചു തീരാത്തവര്‍ !
സ്വയംവരം!
പാഥേയം!
അര്‍ദ്ധവിരാമകള്‍!
ദിനാന്തം
സൂര്യന്റെ മരണം.

ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങള്‍

ആരെയും ഭാവ ഗായകനാക്കും...
ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ...
ഒരു ദലം മാത്രം വിടര്‍ന്നൊരു....
ശ്യാമസുന്ദരപുഷ്പമേ.....
സാഗരങ്ങളേ....
നീരാടുവാന്‍ നിളയില്‍....
മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി....
ശരദിന്ദുമലര്‍ദീപ നാളം നീട്ടി...
ഓര്‍മകളേ കൈവള ചാര്‍ത്തി.........
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...........
വാതില്പഴുതിലൂടെന്‍ മുന്നില്‍.....
ആദിയുഷസന്ധ്യപൂത്തതിവിടെ...

പഠനങ്ങള്‍

കവിതയിലെ പ്രതിസന്ധികള്‍!
കവിതയിലെ സമാന്തര രേഖകള്‍
എഴുത്തച്ഛന്‍

കൂടാതെ നാടക­ചലച്ചിത്രഗാന മേഖലകളിലും ഒ. എന്‍. വി യുടെ സംഭാവനകള്‍ മഹത്തരമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code