Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാവ്യസൂര്യനു ഫോക്കാനയുടെ കണ്ണീര്‍പ്രണാമം....   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂ യോര്‍ക്ക്­ : പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായപദ്മശ്രീ ഒ.എന്‍ .വി കുറുപ്പിന് (84)ഫോക്കാനയുടെ കണ്ണീര്‍പ്രണാമം. ഒരുപാട് തലമുറകളെ ഓര്‍മകളുടെ തിരുമുറ്റത്ത് തനിച്ചാക്കി ഒ.എന്‍ .വി യാത്രയായി. ശബ്ദകോലാഹലങ്ങളെ കവിത എന്ന് തെറ്റിദ്ധരിക്കുന്ന മലയാളത്തിന്റെ പുതിയ കവിതാലോകത്ത് ഇനിയൊരിക്കലും നികത്താനാവാത്ത ശൂന്യത ബാക്കിയാവുന്നു. അങ്ങ് അവശേഷിപ്പിച്ചു പോയ കവിതയുടെ ഉപ്പും മയില്‍പ്പീലിയും മലയാളി എന്നെന്നും മനസ്സിന്റെ തിരശീലയില്‍ വര്‍ണ പ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീര്‍ച്ച. ജീവിതം മുഴുവന്‍ കവിതയ്ക്ക് വേണ്ടി മാറ്റി വെച്ച പദ്മശ്രീ ഒ.എന്‍ .വി ക്ക് ഫൊക്കാനയുടെ സമ്പൂര്‍ണ്ണ ആദരാഞ്ജലികള്‍.
ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള കണ്‍വഷനുകളില്‍ നിറസാനിദ്ധ്യം ആയിരുന്ന പദ്മശ്രീ ഒ.എന്‍ .വി,
എന്നും ഫൊക്കാനയുടെ ഒരു സഹപ്രവര്‍ത്തകനും അയിരുന്നു.ഫൊക്കാനാ മലയാളത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയും "ഭാഷയ്‌ക്കൊരു ഡോളര്‍" പദ്ധതിയും നടപ്പാക്കിയപ്പോള്‍ ഒ.എന്‍ .വിയുടെ സേവനവും
ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. വെറുതെ ഈ മോഹങ്ങല്‍ എന്ന്­ അറിയു ബോളും വെറുതെമോഹിക്കുവാന്‍ മോഹീ എന്ന് മലയാളിയെ പഠിപ്പിച്ച മലയാളത്തിന്റെ കാവ്യസൂര്യനു ഫോക്കാനയുടെപ്രണാമം.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌­സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷനും ലഭിച്ചു.

പദ്മശ്രീ ഒ.എന്‍ .വി നിര്യാണത്തില്‍ ഫൊക്കാനാ പ്രസിടണ്ട് ജോണ്‍ പി ജോണ്‍ ,
സെക്രട്ടറി വിനോദ്­ കെയാര്‍ കെ., ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­, കണ്‍വഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് എന്നിവര്‍ അനുശോചണം അറിയിച്ചു ..



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code