Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസ ജീവിതത്തിന്റെ കാണാപുറങ്ങള്‍- എ.സി.ജോര്‍ജ്ജ് പ്രഭാഷണം നടത്തുന്നു   - പി.പി.ചെറിയാന്‍

Picture

തൊടുപുഴ: സാമൂഹ്യ സാംസ്‌ക്കാരിക വേദിയായ തൊടുപുഴ ഉപാസനയുടെ നേതൃത്വത്തില്‍ 'പ്രവാസ ജീവിതത്തിന്റെ കാണാപുറങ്ങള്‍' എന്ന വിഷയത്തെ അധികരിച്ചു സിംബോസിയം സംഘടിപ്പിക്കുന്നു.
 
ഫെബ്രുവരി 21 ഞായര്‍ വൈകീട്ട് ഉപാസനയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള പ്രമുഖ സാഹിത്യക്കാരനും, മാധ്യമ പ്രവര്‍ത്തകനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള എ.സി.ജോര്‍ജ്ജ് പ്രധാന പ്രബന്ധം അവതരിപ്പിക്കും. മാത്യു നെല്ലിക്കുന്ന്(ഹൂസ്റ്റണ്‍), അലക്‌സ് കോശി വിളനിലം(ന്യൂയോര്‍ക്ക്) തുടങ്ങിയ പ്രമുഖരും തദ്ദേശവാസികളും യോഗത്തില്‍ സംബന്ധിക്കും.
 
തൊടുപുഴ ഉപാസന മുഖ്യരക്ഷാധികാരി റവ.ഫാ.കുര്യന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ഡോ.എം.വി.ജോണ്‍, സുകുമാര്‍ അഴികുഴ, തോമസ് കുണിഞ്ഞി, അഡ്വ.കെ.എം.പരീത എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി റവ.ഫാ.കുര്യന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.
 



Comments


Kerala
by Regi, michigan on 2016-02-13 14:36:50 pm
None


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code