Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ഷക അവ­ഗ­ണ­ന­യ്‌ക്കെ­തിരെ രാഷ്ട്രീയ നില­പാ­ടു­കള്‍ക്ക് ആഹ്വാ­ന­വു­മായി ദ പീപ്പിള്‍ നേതൃ­സ­മ്മേ­ളനം

Picture

കൊച്ചി: കാര്‍ഷി­ക­മേ­ഖ­ല­യിലെ പ്രതി­സ­ന്ധി­കള്‍ അതി­രൂ­ക്ഷ­മായി തുട­രുന്ന പശ്ചാ­ത്ത­ല­ത്തില്‍ സര്‍ക്കാ­രി­ന്റെയും രാഷ്ട്രീയനേ­തൃ­ത്വ­ങ്ങ­ളുടെയും ഇട­പെ­ട­ലു­കള്‍ പരാ­ജ­യ­പ്പെ­ട്ടി­രി­ക്കു­മ്പോള്‍ കര്‍ഷക അവ­ഗ­ണ­ന­യ്‌ക്കെ­തിരെ രാഷ്ട്രീയ തെര­ഞ്ഞെ­ടുപ്പ് നി­ല­പാ­ടു­കള്‍ക്ക് കര്‍ഷകപ്രസ്ഥാ­ന­ങ്ങ­ളുടെ ഐക്യ­വേ­ദി­യായ ദ പീപ്പിള്‍ നേതൃ­സ­മ്മേ­ളനം കര്‍ഷ­കരെ ആ­ഹ്വാനം ചെയ്തു.

മൂവാ­റ്റു­പു­ഴ­യ്ക്ക­ടുത്ത് വാഴക്കുളം ഇന്‍ഫാം ഹാളില്‍ നടന്ന നേതൃ­സ­മി­തി­യില്‍ ദ പീപ്പിള്‍ കോര്‍ഡി­നേ­റ്ററും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ജന­റലുമായ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അധ്യ­ക്ഷത വഹി­ച്ചു.

കാര്‍ഷി­ക­പ്ര­ശ്‌ന­ങ്ങ­ളില്‍ മുത­ല­ക്ക­ണ്ണീ­രൊ­ഴു­ക്കു­ന്ന­വരുടെയും വഴി­­പാ­ടു­സ­മ­ര­ങ്ങള്‍ നട­ത്തു­ന്ന­വരുടെയും നിര­ന്തരം വാഗ്ദാ­ന­ങ്ങള്‍ നല്‍കു­ന്ന­വ­രു­ടെയും പൊതു­തെ­ര­ഞ്ഞെ­ടുപ്പ് ലക്ഷ്യം­വെ­ച്ചു­കൊണ്ടുള്ള അട­വു­നയം കര്‍ഷ­ക­രുടെയടു­ക്കല്‍ ഇനി വില­പ്പോ­വി­ല്ല. കണ്ണീ­രൊ­പ്പാന്‍ ആരു­മി­ല്ലാത്ത ദുര്‍വി­ധി­യ­റിഞ്ഞ് വൈകിയ വേള­യി­ലെ­ങ്കിലും കര്‍ഷ­കര്‍ സംഘ­ടിച്ചു മുന്നേറ­ണം. കഴിഞ്ഞ നാ­ളു­ക­ളില്‍ സ്ഥിര­നി­ക്ഷേപം പോലെ കര്‍ഷ­കരെ അടി­മ­ക­ളാ­ക്കി­വെ­ച്ച് നേട്ടം­കൊ­യ്തവ­രുടെ വഞ്ച­നാ­പ­ര­മായ നില­പാ­ടു­കള്‍ കര്‍ഷ­കര്‍ തി­രി­ച്ച­റി­യ­ണ­മെന്നും സമ്മേ­ളനം സൂചി­പ്പി­ച്ചു.

സര്‍ക്കാര്‍ അവ­ത­രി­പ്പി­ക്കുന്ന ബജ­റ്റു­ക­ളി­േന്മല്‍ പൗര­ന്മാര്‍ക്ക് വിശ്വാ­സ്യത നഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. ബജറ്റും സംസ്ഥാ­ന­ത്തിന്റെ സാമ്പ­ത്തികവും സാമൂ­ഹി­ക­വു­മായ യാഥാര്‍ത്ഥ്യ­ങ്ങളും തമ്മില്‍ ഒരു ബന്ധം­പോ­ലു­മി­ല്ലാത്ത സാഹ­ചര്യം ഗൗര­വ­മേ­റി­യ­താ­ണ്. ജന­ങ്ങ­ളുടെ കണ്ണില്‍ പൊടി­യി­ടു­വാനും കൈയടി നേടാ­നു­മായി ബജ­റ്റിനെ കണ­ക്കിന്റെ കളി­യാക്കി മാറ്റി­യാല്‍ ജനാ­ധി­പ­ത്യസംവി­ധാന­ത്തിന്റെ മഹ­ത്വ­മാണ് തക­രു­ന്ന­ത്. ബജ­റ്റിനെ നാടിന്റെ ഭാവി­യുടെ ദൃഢ­മായ കാല്‌വയ്പാ­ണെ­ന്ന് ഉ­റ­പ്പു­വ­രു­ത്തു­ന്ന­തില്‍ സര്‍ക്കാ­രു­കള്‍ പരാ­ജ­യ­പ്പെ­ട്ടു­വെന്നും നടപ്പി­ലാ­ക്കാത്ത വാഗ്ദാ­ന­ങ്ങള്‍ നല്‍കിയുള്ള ജന­വ­ഞ്ച­ന­യ്‌ക്കെ­തിരെ അധി­കാ­ര­കേ­ന്ദ്ര­ങ്ങളെ വിചാ­രണ ചെയ്യു­വാന്‍ നിയമം ആവി­ഷ്ക­രി­ക്കുന്ന­തി­നെ­ക്കുറിച്ച് പൊതു­സ­മൂഹം ചര്‍ച്ച­ചെ­യ്യണ­മെന്നും സമ്മേ­ളനം ആവ­ശ്യ­പ്പെ­ട്ടു. കാര്‍ഷിക വിദ്യാ­ഭ്യാസ വായ്പ­ക­ളി­ന്മേല്‍ കര്‍ഷ­കരെ തെറ്റി­ദ്ധ­രി­പ്പിച്ച് പൊതു­മേ­ഖ­ലാ ­ബാ­ങ്കു­കള്‍ നട­ത്തുന്ന വന്‍ചൂഷ­ണ­ങ്ങള്‍ അവ­സാ­നി­പ്പി­ക്ക­ണ­മെന്നും ബാങ്കു­ക­ളുടെ കര്‍ഷ­ക­ചൂ­ഷ­ണ­ത്തി­നെ­തിരെ സംഘ­ടി­ത­മായി പ്രതി­ക­രി­ക്കണമെന്നും സമ്മേ­ളനം കര്‍ഷ­ക­രോട് അഭ്യര്‍ത്ഥി­ച്ചു. ഇതി­നായി ബാങ്ക് ആന്റ് ഫൈനാന്‍സ്­ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെ­യര്‍ അസോ­സി­യേ­ഷന്‍ ദ പീപ്പി­ളു­മായി സഹ­ക­രി­ച്ചു­ പ്ര­വര്‍ത്തി­ക്കു­ന്ന­താ­ണ്.

കാര്‍ഷിക മേഖ­ല­യിലെ വിവിധ വിഷ­യ­ങ്ങ­ളെ­ക്കു­റിച്ച് ഹൈറേഞ്ച് സംര­ക്ഷണ സമിതി ജനറല്‍ കണ്‍വീ­നര്‍ ­ഫാ.­സെ­ബാ­സ്റ്റ്യന്‍ കൊച്ചു­പു­ര­യ്ക്കല്‍, ഇന്‍ഫാം സംസ്ഥാന ഡയ­റ­ക്ടര്‍ ഫാ.­ജോസഫ് മോ­നി­പ്പ­ള്ളി, ഫാര്‍മേഴ്‌സ് ഗൈഡന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ­പി.­സി.­ജോ­സഫ് എക്‌സ് എംഎല്‍എ, സെന്റര്‍ ഫോര്‍ കണ്‍സ്യൂ­മര്‍ എ­ഡ്യു­ക്കേ­ഷന്‍ മാനേ­ജിംഗ് ട്രസ്റ്റി ഡിജോ കാപ്പന്‍, ഇന്‍ഫാം സംസ്ഥാന കണ്‍വീ­നര്‍ ജോസ് എട­പ്പാ­ട്ട്, ബാങ്ക് ആന്റ് ഫൈനാന്‍സ്­ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെ­യര്‍ അസോ­സി­യേ­ഷന്‍ നാ­ഷ­ണല്‍ കോര്‍ഡി­നേ­റ്റര്‍ അജ­യ­കു­മാര്‍ ടി. (ഡല്‍ഹി) എന്നി­വര്‍ പ്രബ­ന്ധ­ങ്ങള്‍ അവ­ത­രി­പ്പി­ച്ചു. കെ.­മൈ­തീന്‍ ഹാജി (മൂ­വാറ്റു­പു­ഴ), കെ.­കെ.­ഡാനി (കോ­ത­മം­ഗ­ലം), ജോസ് ആനി­ത്തോ­ട്ട­ത്തില്‍ (കൊല്ലം), ഡോ.­എം.­സി.­ജോര്‍ജ്, ജോയി തെങ്ങുംകു­ടി­യില്‍, അഡ്വ.­പി.­എ­സ്.­മൈ­ക്കിള്‍, പ്രെഫ.­പി.­സി.­ദേ­വ­സ്യ, എ.­എം.­ജോ­സഫ് (ക­ടു­ത്തു­രു­ത്തി) എന്നി­വര്‍ സംസാ­രി­ച്ചു. തിരു­വ­ന­ന്ത­പു­രം, കോഴി­ക്കോട്, കണ്ണൂര്‍ എന്നീ കേന്ദ്ര­ങ്ങ­ളില്‍വെച്ച് ദ പീപ്പി­ളിന്റെ തുടര്‍സമ്മേ­ള­ന­ങ്ങള്‍ ചേരു­ന്നതാ­ണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code