Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിച്ചു   - ബിനോയി കിഴക്കനടി (പി.ആര്‍.ഒ)

Picture

ഷിക്കാഗോ: കരുണ വര്‍ഷാചരണത്തിന്റെ ഭാഗമായി, ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ, കോട്ടയം അതിരൂപത ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും, കോട്ടയം സോഷ്യല്‍ സെര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ റെവ. ഫാ. ബിന്‍സ് ചേത്തലില്‍ നയിച്ച സെമിനാര്‍ നടന്നു. 9.45 ന്, റെവ. ഫാ. ബിന്‍സ് ചേത്തലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മ്മികത്വത്തിലും നടന്ന വിശുദ്ധകുര്‍ബാനക്കുശേഷമാണ് സെമിനാര്‍ നടന്നത്.

കോട്ടയം സോഷ്യല്‍ സെര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായതില്‍­പ്പിന്നെയാണ്, ഈ സൊസൈറ്റിവഴി, ഷിക്കാഗോയിലെ ക്‌നാനായ സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ കഴിഞ്ഞതെന്നും, എല്ലാ സഹായങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുകയും, തുടര്‍ന്നും കൂടുതല്‍ സഹകരണങ്ങള്‍ ചേത്തലിന്‍ അച്ചന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലോകശക്തിയായി ഭാരതത്തെ ഉയര്‍ത്തിക്കാണിക്കുന്ന ഈ കാലഘട്ടത്തില്‍, വിദേശരാജ്യങ്ങളില്‍നിന്നുമുള്ള സഹായസഹകരണങ്ങള്‍ പരിമിതമായ അവസ്ഥയില്‍, ഷിക്കാഗോ ക്‌നാനായ സമൂഹം നല്‍കുന്ന സഹായങ്ങള്‍ക്ക് വളരെ വിലയുണ്ടെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. കരുണയുടെ ഈ വര്‍ഷത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍, നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ വളരെ സരസവും, സരളവുമായി അവതരിപ്പിച്ച്, ഈ സെമിനാര്‍ നയിച്ച ബിന്‍സച്ചനെ, ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയും, നന്ദി പറയുകയും ചെയ്തു. ഈ സെമിനാര്‍ ഏറെ പ്രയോയജനകരവും, അദ്യാത്മീക വളര്‍ച്ചക്ക് വളരെ ഉപകാരപ്രഥവുമായിരുന്നു എന്ന് ഇതില്‍ പങ്കെടുത്ത എവരും അഭിപ്രായപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code