Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയ്യപ്പ മന്ത്രധ്വനിയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഭസ്മാഭിക്ഷേകം   - പാര്‍ത്ഥസാരഥി പിള്ള

Picture

ന്യൂയോര്‍ക്ക് : വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഭസ്മാഭിക്ഷേകം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഈ ഞയറഴിച്ച 02/ 14/ 16 ന് നടത്തുന്നു. ഈ വര്‍ഷത്തെ മണ്ഡലകാലത്തിനു ശേഷവും മണ്ഡലകാലത്തെ പോലെ തന്നെ വാസ്റ്റിന്റെ ഭജന ഗ്രൂപ്പ്‌ന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭക്­തിസാന്ദ്രമായ ഭജനയും തുടര്‍ന്ന്­ സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക്­ ദീപാരാഥനയും നടക്കുന്നു. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട്­ തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വര്യ സിദ്ധിക്കുമായി നിത്യവും ഭക്­തജനങ്ങളുടെ തിരക്കാണ്­ അനുഭവപ്പെടുന്നത്.

സര്‍വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ്­ പ്രധാനമായും അയ്യപ്പ വൃതത്തിനു പിന്നില്ലുള്ള സങ്കല്­പ്പം .സത്യമായ ചൈതന്യമാണ്­ ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ്­ ജീവികളില്‍ ഞാന്‍ എന്ന ബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ്­ എന്നുമുള്ളതാണ്­ ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ്­ പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും.

ശബരിമല ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുള്ളത്. ഇതിന്‍റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് "പടിപൂജ" അഥവാ "ഗിരിദേവതാപൂജ" നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്.
പടി പൂജ വെസ്റ്റ്­ ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ ഒരു പ്രേത്യേകതയാണ്.

ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തി ശ്രീ മനോജ്­ നമ്പുതിരിയുടെയും വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും അന്നദാനവും നടക്കുന്നുണ്ട്
സെക്രട്ടറി ഡോ.പത്മജാ പ്രേം ,ചെയര്‍മ്മാന്‍ വാസുദേവ് പുളിക്കല്‍, ഗണേഷ് നായര്‍, കെ .ജി .ജനാര്‍ദ്ധനന്‍ , ജോഷി നാരായണന്‍ ,രാധാകൃഷ്ണന്‍.പി.കെ ,രാജാന്‍ നായര്‍, ഡോ.പ്രഭ കൃഷ്ണന്‍, രവിന്ദ്രന്‍ നായര്‍ , ഗോപികുട്ടന്‍ നായര്‍,സന്തോഷ്­ നായര്‍ , ഡോ.പ്രേം ,സുരേന്ദ്രന്‍ നായര്‍ ,സഹൃദയ പണിക്കര്‍,, ഡോ.സുവര്‍ണ്ണ,രുക്മിണി നായര്‍ ,ലളിത രാധാകൃഷ്ണന്‍ ,തങ്കമണി പിള്ള , രമണി പിള്ള, ഓമനാ വാസുദേവ്, പ്രിയ ശ്രീകാന്ത് ,പങ്കജം മേനോന്‍ തുടങ്ങിയവര്‍ അന്നദാനത്തിനു നേതൃത്വീ നല്‍കുന്നു.

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ എല്ലാദിവസവും കേരളീയത്തനിമയോടു കൂടിയുള്ള പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി കേരളത്തില്‍ നിന്ന് വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വ്വഹിക്കുന്നുതാണ്. എല്ലാ ശനിയഴിച്ചയും ശനി പുജയും, എല്ലാദിവസവും ജന്മനക്ഷ്ത്ര പുജകളും ഉണ്ടയിരുക്കുന്നതാണ്. വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ കേരളീയത്തനിമയിലുള്ള പൂജകള്‍ കാണുമ്പോള്‍ നമ്മള്‍ വിദേശത്തല്ല, കേരളത്തില്‍ തന്നെയാണെന്ന പ്രതീതിയുളവാകുന്നു. ശബരിമല സ്വാമിഅയ്യപ്പനെ തൊഴുന്ന ഒരു പ്രതിതിയാണ് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ലഭിക്കുന്നതെന്ന് ഭക്തര്‍ ഒരേ സ്വരത്തില്‍ പറയുന്നു.അയ്യപ്പ സേവനവും, മാനവ സേവ മാധവ സേവ എന്ന വിശ്വാസത്തോടെ സനാതന ധര്‍മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്­ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ഹൈന്ദവ സമൂഹത്തിന്റെ എല്ലാമായ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code