Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 12-ന്

Picture

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വ്യത്യസ്തമായ കര്‍മ്മപരിപാടികളുമായി മുന്നോട്ട്. 2016-ലെ പുതിയ ചാപ്റ്റര്‍ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 12-ന് വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ചു നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ബ്യൂറോ ചീഫും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, ടെലിവിഷന്‍ അവതാരകനുമായ ഡോ. കൃഷ്ണ കിഷോര്‍ ആണ് ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്. അനേകവര്‍ഷം വിവിധ മലയാളി സംഘടനകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച് ശ്രദ്ധ നേടിയ ജനനി മാസിക പത്രാധിപസമിതി അംഗവുമായ സണ്ണി പൗലോസ് ആണ് സെക്രട്ടറി. അമേരിക്കയിലെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ പ്രിന്‍സ് മാര്‍ക്കോസ് ആണ് വൈസ് പ്രസിഡന്റ്.

പ്രമുഖ സംഘടനാ ഭാരവാഹികളും സാംസ്കാരിക -സാഹിത്യ നായകരും സജീവമായ പ്രസ്ഥാനങ്ങളും വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയിലെ മലയാളി സംഘടനകളുമായി സഹകരിച്ച് വ്യത്യസ്ത പരിപാടികള്‍ ചാപ്റ്റര്‍ അടുത്ത രണ്ടുവര്‍ഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാധ്യമ ശില്‍പശാലകള്‍, യുവതലമുറയെ മാധ്യമ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന വിദഗ്ധര്‍ നയിക്കുന്ന പരിശീലന ക്ലാസുകള്‍, രാഷ്ട്രീയ-സാംസ്കാരിക സംവാദങ്ങള്‍, ആകര്‍ഷകമായ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുമെന്നും ഡോ. കൃഷ്ണ കിഷോറും, സണ്ണി പൗലോസും അറിയിച്ചു.

നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി നടക്കും.

ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപ്പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവര്‍ പങ്കെടുക്കും.

അമേരിക്കയിലെ മലയാള മാധ്യമരംഗത്തെ ഏറ്റവും പരിചയസമ്പന്നരായ വിദഗ്ധരാണ് ഐ.പി.സി.എന്‍.എയ്ക്ക് കരുത്ത് പകരുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനമികവിന്റേയും, ആധികാരികതയുടേയും, വിശ്വാസ്യതയുടേയും ഘടകങ്ങളില്‍ ഒന്ന് ഈ പരിചയ സമ്പത്താണ്. ജോര്‍ജ് ജോസഫ്, രവി ജോര്‍ജ്, ഡോ. കൃഷ്ണ കിഷോര്‍, ടാജ് മാത്യു, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് തുമ്പയില്‍, ജോസ് കാടാപ്പുറം, മധു കൊട്ടാരക്കര, രാജു പള്ളത്ത്, ജെ. മാത്യൂസ്, ജേക്കബ് റോയി, പ്രിന്‍സ് മാര്‍ക്കോസ്, മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയ പ്രമുഖരാണ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ശക്തി. ഒപ്പം പുതുതലമുറയിലെ നിരവധി മാധ്യമ പ്രവര്‍ത്തകരും. #ോ

മാര്‍ച്ച് 12-ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ചുതന്നെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) നാഷണല്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നുണ്ട്. "സോഷ്യല്‍ മീഡിയയുടെ സ്വാധീനം ജീവിതത്തില്‍' എന്ന വിഷയത്തെക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "ഈ ലോകം സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ഭയപ്പെടുന്നുണ്ടോ?' വാര്‍ത്താവിതരണത്തിന്റെ ഉറവിടമായി സോഷ്യല്‍ മീഡിയ മാറുന്നുണ്ടോ?, അവ എത്രകണ്ട് വിശ്വാസ്യത നേടുന്നു?, സോഷ്യല്‍ മീഡിയ നമ്മുടെ ചിന്താഗതിയെ മാറ്റിമറക്കുന്നു?' എന്നിങ്ങനെ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകും. തുടര്‍ന്ന് കലാപരിപാടികളും ഡിന്നറും നടക്കും. ന്യൂയോര്‍ക്കിലെ ഡിബേറ്റിനുശേഷം ഇതേ മാതൃകയില്‍ എല്ലാ ചാപ്റ്ററുകളിലും ഡിബേറ്റുകള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു. ചടങ്ങിലേക്ക് എല്ലാ മലയാളികളേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code