Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.ഫാ. ജയിംസ് നിരപ്പേലിന് സാന്റാ അന്നയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം   - ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍

Picture

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ.ഫാ. ജയിംസ് നിരപ്പേല്‍ അച്ചന് ഇടവകാംഗങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഫെബ്രുവരി രണ്ടാം തീയതി ലോസ്ആഞ്ചലസില്‍ എത്തിച്ചേര്‍ന്ന ജയിംസച്ചനെ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. ജോണസ് ചെറുനിലത്ത് വി.സി, ട്രസ്റ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, പി.ആര്‍.ഒ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഫെബ്രുവരി ഏഴാംതീയതി ഞായറാഴ്ച ഇടവകയുടെ വികാരിയായി ചുമതലയേല്‍ക്കുന്നതിനും, വി. കുര്‍ബാന അര്‍പ്പണത്തിനുമായി എത്തിച്ചേര്‍ന്ന ജയിംസ് അച്ചനെ ഇടവകാംഗങ്ങള്‍ ഒന്നായി സ്വീകരണം നല്‍കി. ട്രസ്റ്റിമാരായ ബൈജു വിതയത്തില്‍ സ്വാഗതം ആശംസിക്കുകയും, ബിജു ആലുംമൂട്ടില്‍ ഇടവകയുടെ സ്‌നേഹോപഹാരമായി പൂച്ചെണ്ട് നല്‍കി ആദരിക്കുകയും ചെയ്തു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന്റെ നിയമനപത്രിക ഫാ. ജയിംസ് നിരപ്പേല്‍ വായിച്ചു. തുടര്‍ന്ന് മുന്‍ വികാരിമാരായ റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഇടവകയിലെ മുന്‍കാല കൈക്കാരന്മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, അത്മായ സംഘടനാ പ്രവര്‍ത്തകര്‍, ഇടവകാംഗങ്ങള്‍ എന്നിവരെയെല്ലാം നന്ദിയോടെ തിരുസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് വി. കുര്‍ബാന അര്‍പ്പിച്ചു.

ഷിക്കാഗോ സെന്റ് തോമസ് രൂപതയിലെ ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ പത്തുവര്‍ഷത്തോളം സ്തുത്യര്‍ഹമായ ആത്മീയ സേവനത്തിനു ശേഷമാണ് സാന്റാ അന്ന പള്ളിയില്‍ വികാരിയായി ജയിംസ് അച്ചന്‍ നിയമിതനാകുന്നത്.

മേരിലാന്റിലെ ബാള്‍ട്ടിമൂര്‍ അതിരൂപതയിലുള്ള ഹാഗേയ്‌സ് സെന്റ് മേരീസ് പള്ളിയിലും സെര്‍വാനാ പാര്‍ക്ക് സെന്റ് ജോണ്‍ പള്ളിയിലും പതിനൊന്നു വര്‍ഷക്കാലം അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. ഈ സേവന കാലയളവില്‍ ബാള്‍ട്ടിമൂറിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി മനോഹരമായ സെന്റ് അല്‍ഫോന്‍സാ ദേവാലയവും റെക്ടറിയും സ്വന്തമാക്കുകയും ഇടവകയുടെ പ്രഥമ വികാരിയായി സേവനം അനുഷ്ഠിക്കുവാന്‍ കൃപയും ലഭിച്ചു.

തലശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കാസര്‍ഗോഡ് ജില്ലയില്‍ മാലോം ഇടവകക്കാരനാണ്. പി.ആര്‍.ഒ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code