Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പ(എംഎടി) ന്റെ മൂന്നാം പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവലരി 27-ന്   - ബിജോയ് ജോസഫ്

Picture

നവീനപ്രവര്‍ത്തനങ്ങളിലൂടെ റ്റാമ്പയിലും പരിസരപ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹത്തിന്റെ പ്രശംസകള്‍ ഏറ്റുവാങ്ങി മലയാളി അസോസിയേന്‍ ഓഫ് റ്റാമ്പ മഹത്തായ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു. കലാസാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നരായ ഒരു പറ്റം സുമനസ്സുകളാണ് വര്‍ഗ്ഗീസ മാണി (പ്രസിഡന്റ്) യുടെ നേതൃത്വത്തില്‍ അസോസിയേഷന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. പ്രസ്തുത അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം ഈ വരുന്ന ഫെബ്രുവരി 27-ാം തിയതി വൈകിട്ട് 5.30 ന് സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍, വാള്‍റികോയില്‍ വെച്ച് അതിവിപുലമായി നടത്തപ്പെടുന്നു. തദവസരത്തില്‍ പ്രശസ്തരായ വിശിഷ്ടാതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതും, മലയാളസിനിമാസീരിയല്‍ ആര്‍ട്ടിസ്റ്റ് അര്‍ച്ചനയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ തദ്ദേശവാസികളായ കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലാപരിപാടകള്‍ അരങ്ങേറുന്നതുമാണ്. ഈ കലാസന്ധ്യ രുചികരമായ തനത് കേരളീയ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാന്‍ നിങ്ങളുടെ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 
കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നിങ്ങളില്‍ നിന്ന് ലഭിച്ച് പ്രോത്സാഹനത്തിനും, സഹായസഹകരണങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം, റ്റാമ്പായിലും പരസരപ്രദേശങ്ങളിലും അധിവസിയ്ക്കുന്ന എല്ലാ മലയാളി സമൂഹത്തെയും ഹാര്‍ദ്ദവമായി ക്ഷണിക്കുകയും ചെയ്യുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code