സിക്ക വൈറസ്- അമേരിക്കയിലെ ആദ്യ മരണം സ്ഥിരീകരിച്ചു - പി.പി.ചെറിയാന്
ഫുര്ട്ടൊറിക്കൊ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സിക്ക വൈറസ് വ്യാപകമാകുന്നതിനെ ഈ വൈറസ് മൂലമുള്ള അമേരിക്കയിലെ ആദ്യമരണം പുരട്ടൊ റിറക്കായില് സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്(CDC) അധികൃതര്‍ ഇന്ന് ഏപ്രില്‍ 29ന് പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.
ഏഴുപതു വയസ്സുള്ള രോഗി ഉദരത്തിനകത്തെ രക്തസ്രാവമൂലമാണ് മരണമടഞ്ഞത്.
സിക്കവൈറസ് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ഇല്ലാതാക്കുകയും പ്ലെയ്റ്റലറ്റ് കൗണ്ട് വല്ലാതെ കുറയുകയും ചെയ്യുന്നതാണ് മരണത്തിന് കാരണമാകുന്നത്.
സിക്കവൈറസ് കൂടുതല്‍ വ്യാപകമായിരിക്കുന്നത് ലാറ്റിന്‍ അമേരിക്കാ കരീബിയന്‍, യു.എസ്. അതിര്‍ത്തി പ്രദേശമായ പുര്‍ട്ടൊറിക്കൊ എന്നിവിടങ്ങളിലാണെന്ന് ഡി.സി.സി. അറിയിച്ചു.
സിക്ക വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടമായി 6000 രോഗികളെ പരിശോധിച്ചതില്‍ 11 ശതമാനം(689) പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു.
സിക്ക വൈറസ് മൂലം മരണം സംഭവിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പരിശോധന നടത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പു ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Comments