Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമ­യോട് നിസ്സ­ഹ­ക­രണം പ്രഖ്യാ­പിച്ച് ഇന്ത്യാ പ്രസ്സ് ക്ലബ്

Picture

ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ മല­യാളി മാധ്യ­മ­ങ്ങ­ളുടെ കൂട്ടാ­യ്മ­യായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേ­രിക്ക ഇനി­മു­തല്‍ ഫെഡ­റേ­ഷന്‍ ഓഫ് മല­യാളി അസോ­സി­യേ­ഷന്‍സ് ഇന്‍ അമേ­രി­ക്ക(ഫോ­മ)­യുടെ നില­വി­ലുള്ള നേതൃ­ത്വ­ത്തിന്റെ പ്രവര്‍ത്ത­ന­ങ്ങ­ളു­മായി നിസ്സ­ഹ­ക­രി­ക്കാന്‍ തീരു­മാ­നം. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ നാഷ­ണല്‍ എക്‌സി­ക്യൂ­ട്ടീ­വി­ന്റെയും അഡൈ്വ­സറി ബോര്‍ഡി­ന്റെയും സംയുക്ത യോഗ­ത്തി­ലാണ് ഏക­ക­ണ്ഠ­മായി ഈ തീരു­മാ­ന­മെ­ടു­ത്ത­ത്. ദേശീയ പ്രസി­ഡന്റ് ശിവന്‍ മുഹ­മ്മ­യു­ടെയും അഡൈ്വ­സറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യു­വി­ന്റെയും നേതൃ­ത്വ­ത്തില്‍ വിളി­ച്ചു­ചേര്‍ത്ത യോഗ­ത്തില്‍ ഫോമ­യുടെ നില­വി­ലുള്ള നേതൃ­ത്വ­വു­മായിയുള്ള ബന്ധ­ത്തില്‍ പ്രസ്സ് ക്ലബ്ബി­നു­ണ്ടാ­യി­ട്ടുള്ള വിള്ള­ലു­കള്‍ ആഴ­ത്തില്‍ ചര്‍ച്ച ചെയ്യ­പ്പെ­ട്ടു.
2007­-ല്‍ ഹൂസ്റ്റ­ണില്‍ രൂപം­കൊണ്ട് നാളി­തു­വ­രെ­ ഫോമാ­യുടെ നേതൃത്വം പ്രസ്സ് ക്ലബ്ബു­മായി നില­നിര്‍ത്തി­യി­രുന്ന പര­സ്പര ബഹു­മാ­ന­ത്തി­ന്റെയും സഹ­ക­ര­ണ­ത്തി­ന്റെയും ബന്ധ­മാണ് ഇപ്പോള്‍ നഷ്ട­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ഫോമ­യുടെ വരും­കാല നേതൃ­ത്വ­വു­മായി മികച്ച ബന്ധം കാത്തു­സൂ­ക്ഷി­ക്കാന്‍ കഴി­യു­മെന്നും യോഗം പ്രത്യാ­ശി­ച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷ­ക്കാലം 400 ഓളം പത്ര­ക്കു­റി­പ്പു­ക­ളാണ് ഫോമാ മാധ്യ­മ­ങ്ങള്‍ക്ക് നല്‍കി­യ­ത്. ഇവ­യെല്ലാം അതിന്റെ പ്രാധാ­ന്യ­മ­നു­സ­രിച്ച് പ്രസി­ദ്ധീ­ക­രി­ക്കു­കയും ഫോമ­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ ജന­ങ്ങ­ളില്‍ എത്തി­ക്കു­കയും ചെയ്തത് അമേ­രി­ക്ക­യിലെ മല­യാളി മാധ്യ­മ­ങ്ങളും മാധ്യമ പ്രവര്‍ത്ത­ക­രു­മാ­ണ്. എന്നാല്‍ മുന്‍കാ­ല­ങ്ങ­ളില്‍ നിന്നും വിരു­ദ്ധ­മായി മയാ­മി­യില്‍ നട­ക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷ­നില്‍ നിന്നും അമേ­രി­ക്ക­യിലെ മല­യാളി മാധ്യ­മ­ങ്ങളേയും മാധ്യമ പ്രവര്‍ത്ത­ക­രേയും അകറ്റി നിര്‍ത്തുന്ന ഫോമാ നേതൃ­ത്വ­ത്തിന്റെ നില­പാ­ടാണ് നിസ്സ­ഹ­ക­ര­ണ­ത്തിനു പ്രധാന കാര­ണ­മാ­യി­രി­ക്കു­ന്ന­ത്.

നാഷ­ണല്‍ എക്‌സി­ക്യൂ­ട്ടീ­വി­ന്റെയും അഡൈ്വ­സറി ബോര്‍ഡി­ന്റെയും തീരു­മാനം ഇന്ത്യാ പ്രസ്സ് ക്ലബ് ചാപ്റ്റ­റു­കളെ സെക്ര­ട്ടറി ജോര്‍ജ് കാക്ക­നാട്ട് അറി­യി­ക്കു­ന്ന­താ­യി­രി­ക്കും.



Comments


PATRAKKARE CHOOSHANAM CHEYYARUTHU
by mathew jose, NEW YORK on 2016-05-28 15:50:57 pm
americakkayil oru madyamavum sangadanakalude cash kondalla munnottu pokunnathu. madhyama pravarthanathodu sneham ullathukandanu nadathunnathu. athu kondu oru sangadanayudeyum munnil muttumadakkenda, mediayil varthakal nalki thousands sponsorship medichu onnu patrakkare invite cheyyathathu mosamanu.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code