Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മയിലെണ്ണ (കവിത)   - ബേബി കാക്കശ്ശേരി

Picture

മയില്‍പ്പീലികള്‍ ചുറ്റും
നിരത്തിയിരിക്കുന്നു
വഴിയോരത്തു മയി­
ലെണ്ണ വില്പമനക്കാരന്‍.
നല്ലപോലുണങ്ങിയൊ
രീര്ക്കി ലി മയിലെണ്ണ
തടവി, യൊടിയാതെ
വളച്ചു കാണിക്കുമ്പോള്‍
വഴിപോകുന്നോരതില്‍
വളയുന്നൊടിയുന്നു
തമിഴുകലരുന്ന
വാചകം തുടരുന്നു:
"നിവര്‍ന്നീടുവാന്‍ വള­
ഞ്ഞീടുവാന്‍ വഴങ്ങാത്ത
സന്ധിയില്‍ പുരട്ടണം
സന്ധ്യക്കു കിടക്കുമ്പോള്‍'
ഒന്നുമേ പുരട്ടാതെ
നട്ടെല്ലുവളയ്ക്കുന്ന
ഇന്നു ഞാനിതു കേട്ടു
പതുക്കെ ചിരിക്കുന്നു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code