നാലു വയസ്സുകാരനെ രക്ഷിക്കാന്‍ 400 പൗണ്ടുള്ള ഗൊറില്ലയെ വെടിവെച്ചു കൊന്നു - പി.പി.ചെറിയാന്
സിന്‍സിയാറ്റി: നാന്നൂറ് പൗണ്ട് തൂക്കവും പതിനേഴ്സ് വയസ്സ് പ്രായവുമുള്ള ഗൊറില്ലയെ വെടിവെച്ചു കൊല്ലേണ്ടി വന്നതായി മൃഗശാല ഡയറക്ടര്‍ തയ്ന് മെയ്നാര്‍ഡ് അറിയിച്ചു.
മെയ് 28 ശനിയാഴ്ച വൈകീട്ട് 4 മണിയൊടെയാണ് സംഭവം. ഗൊറില്ലയെ സൂക്ഷിച്ചിരുന്ന വെള്ളം നിറഞ്ഞ താഴ്ന്ന പ്രദേശത്തിനു മുകളില്‍ ഉയരത്തില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്ന കമ്പിക്കിടയിലൂടെ അബന്ധത്തില്‍ നാലുവയസ്സുകാരന് താഴേക്ക് വീഴുകയായിരുന്നു. മുകളില്‍ ജനങ്ങള്‍ ലഹളയുണ്ടാക്കിയതിനെ തുടര്‍ന്ന് വെള്ളത്തിലൂടെ ഏകദേശം പത്തുമിനിട്ടോളം കുട്ടിയെ വലിച്ചുകൊണ്ടുപോകുന്നതു മാതാവു ഉള്‍പ്പെടെയുള്ളവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗൊറില്ല പ്രകോപിതനാകുന്നതിനുള്ള ബാധ്യതകള്‍ കണക്കിലെടുത്തു മയക്കു മരുന്നു വെടിവെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതുകൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ പിന്നീട് വെടിവെച്ചു കൊല്ലുന്നതിന് ഉത്തരവിടുകയായിരുന്നു. വെടിവെക്കുന്ന സമയം കുട്ടി ഗൊറില്ലയുടെ രണ്ടുകാലുകള്ക്കിടയിലായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1978 നുശേഷം സിന്‍സിയാറ്റി മൃഗശാലയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. മൃഗശാലയില്‍ ആകെ 11 ഗൊറില്ലകളാണുള്ളത്. കുട്ടി താഴേക്ക് വീഴുവാനിടയായത് മാതാവിന്റെ അശ്രദ്ധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments