ടൊറോന്റോ: കലാസാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഡോ. ദീപാ ഗ്രിവാളും ജൂണിയര്‍ വിഭാഗത്തില്‍ ആല്ഡ്രിന് ജയിസണ്‍ മുണ്ടക്കലും വിജയികളായി. കുട്ടികളുടെ വിഭാഗത്തില്‍ ഐറാ റൌട്ടിന് ഒന്നാം സ്ഥാനവും പ്രാര്‍ത്ഥന മാത്യുവിന് രണ്ടാം സ്ഥാനവും ആര്യന് മൊഹന്തിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. പഞ്ചാബ് സ്വദേശിനിയായ ഡോ. ദീപാ ഗ്രിവാള്‍ നേടിയ വിജയത്തില്‍ അമ്മ തൃപറ്റ് ഗ്രിവാളിനു ഒരു ലാപ് ടോപ്പാണ് സമ്മാനമായി ലഭിച്ചത്. മലയാളിയായ ആല്ഡ്രിന് ജയിസണ്‍ മുണ്ടക്കല്‍ തന്റെ വിജയത്തിലൂടെ ഒരു ഐപ്പാഡാണ് അമ്മ അനിമോള്‍ ജോണിന് നേടിക്കൊടുത്തത്. തൃപറ്റ് ഗ്രിവാളിനു, അവാര്‍ഡ് ജേതാവും ഏഷ്യന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് അവതാരകയുമായ കാന്താ അറോറായും അനിമോള്‍ ജോണിന്, ഡി .ഡി അവാര്‍ഡ് ജേതാവായ ഡോ.ചിന്നമ്മ ടിനാ ബല്ഗാംകറും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. ദീപാ ഗ്രിവാള്‍ മാര്‍ക്കം സ്റ്റൗഫ്വില്‍ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ് . മിസ്സിസ്സാഗായിലുള്ള ഫാദര്‍ മൈക്കില്‍ ഗേറ്റ് സ് കാത്തോലിക് സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് ആല്ഡ്രിന് .റീമാക്സ് റിയാല്ട്ടിയിലെ സോണിയാ രാജാണv (Sonijya Raj ) സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത് .കുട്ടികളുടെ വിഭാഗത്തില്‍ ഒറിയക്കാരിയായ ഐറാ റൌട്ട് തന്റെ അമ്മ ശ്രേഷ്ട്ടക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തു.
ക്യുവര്‍ ഫസ്റ്റ് വെല്നെസ്സിലെ ഡയറക്ടര്‍ ഡോ.സജിത സമ്മാനം വിതരണം ചെയ്തു.രണ്ടാം സമ്മാനം നേടിയ പ്രാര്‍ത്ഥന, മലയാളികളായ മനോജ് മാത്യുവിന്റെയും സോഫിയാ മാത്യുവിന്റെയും മകളാണ്. മദ്രാസ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഡയറക്ടര്‍ ഗീതാ ശങ്കറില്‍ നിന്നും സോഫി മാത്യു സമ്മാനം ഏറ്റുവാങ്ങി. മിസ്സിസ്സാഗായിലുള്ള സാന്‍ ലോറെന്‍സോ റുയിസ് കാത്തോലിക് സ്കൂളില്‍ നാലാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയാണ് പ്രാര്‍ത്ഥന .മൂന്നാം സമ്മാനം ലഭിച്ച ആര്യന് മൊഹന്തിയുടെ അമ്മ സുദേഷ്ണ പാട്ട്നായിക്കിന് ഡോ.ബ്രിന്ദാ ബക്ക് സമ്മാനിച്ചു. കുട്ടികള്‍ തങ്ങളുടെ ഉപന്യാസങ്ങള്‍ സ്റേജില്‍ അവതരിപ്പിച്ചു.പ്രശസ്ത എഴുത്തുകാരിയും അവാര്‍ഡ് ജേതാവുമായ ഡോ.ബ്രിന്ദാ ബക്കിന്റെ നേതൃത്വത്തിലാണ് വിജയികളെ നിര്‍ണ്ണയിച്ചത് .മെയ് 7 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള പായല്‍ ബാങ്കറ്റ് ഹാളില്‍ വച്ചാണ് നിരവധി മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിച്ചത്.
Comments