ജൂലൈ ഫോര്‍ത്ത് (കവിത) - മോന്‍സി കൊടുമണ്‍
പാറിപ്പറന്നിരുന്ന തുമ്പി ഞാന്‍
പണ്ട്
എന്റെ മൃദുലമാംവാലില്
നൂല്കെട്ട് ആവോളം-
കല്ലുകള്‍ പൊക്കിയെടുപ്പിച്ചു
ധനാഢ്യനായ് നീ....
വികലമാക്കിയ എന്റെ വാലിനും ചിറകിനും
ഇന്നു പറന്നുയരാന്‍ കഴിയാത്ത
നിയമച്ചരടുകള്
ക്രൂരവിനോദക!
ഇന്നു ഞാന്‍ പെറുക്കും
കല്ലുകളില്‍ നൂറില്‍ മുപ്പതോളം
നിനക്കു നിര്‍ബന്ധ നിയമനികുതി
അതിലൊട്ടുമില്ലോ വിയര്പ്പിന് ഗന്ധം
അന്നു നീ എന്റെ പിറകില്‍ ബന്ധിച്ച
ചരടിനും ചങ്ങലയ്ക്കും
ഇന്നുമില്ല വിശ്രമം
അനുസ്യൂതമതിന്നും ചലിക്കുന്നു
അന്തമായൊരു മെഗാസീരിയല്‍ പോലെ
Comments