Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാഗ് ഓണാഘോഷം സെപ്തംബര്‍ 24 ശനിയാഴ്ച: പ്രൊഫ. ഡോ. ഡോണ്‍ ഡേവിസ് മുഖ്യാതിഥി   - മൊയ്തീന്‍ പുത്തന്‍­ചിറ

Picture

ഹ്യൂസ്റ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ ഷുഗര്‍­ലാന്‍ഡ് എല്‍ക്കിന്‍സ് ഹൈസ്­കൂളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു. മലയാളികളുടെ പ്രിയങ്കരനായ സാഹിത്യകാരന്‍ എം. മുകുന്ദന്റെു പതിനെട്ടോളം ചെറുകഥകള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത് ശ്രദ്ധേയനായ പ്രൊഫ. ഡോ. ഡോണ്‍ ഡേവിസ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, യുണിവേഴ്‌­സിറ്റി ഓഫ് ടെക്‌സാസ്, ഓസ്റ്റിന്‍) മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍­കുന്നതാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതിനായി എല്‍ക്കിന്‍സ് ഹൈസ്­കൂളിന്റെ ഓഡിറ്റോറിയവും കാഫറ്റീരിയായും ഉപയോഗപ്പെടുത്തി ഓണാഘോഷം ഗംഭീരമാക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിക്കുന്നുവെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു.

ഹ്യൂസ്റ്റനിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളോടൊപ്പം, കലാപരിപാടികളവതരിപ്പിക്കാന്‍ താല്പര്യമുള്ള അസ്സോസിയേഷന്‍ അംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: അനില്‍ ജനാര്‍ദ്ദനന്‍ 281­507­9721, തോമസ്­ ചെറുകര 832­641­3512, ജിനു തോമസ്­ 713­517­6582, തോമസ്­ സഖറിയ 713­550­4058, റെനി കവലയില്‍ 281­300­9777.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code