Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ അലക്‌സ് പുന്നൂസ് ഐഡഹോയില്‍ അന്തരിച്ചു   - കെ.ജെ.ജോണ്‍

Picture

ബോയിസ്­ ഐഡഹോ: പ്രശസ്ത ശാസ്ത്രജ്ഞനും ബോയിസ് സ്‌റ്റേറ്റ് യൂണിവെഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസ്സറുമായ ഡോ.അലക്‌സ് പുന്നൂസ് മ്യാല്‍ക്കരപ്പുറത്ത് ( 48 ) ഐഡഹോയില്‍ അന്തരിച്ചു.
തൊടുപുഴക്കടുത്തുള്ള മാറിക സ്വദേശിയായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവെഴ്‌­സിറ്റിയില്‍ നിന്ന് ബിരുദവും അലിഗഡ് യൂണിവെഴ്‌­സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും പി.എച്ച്.ഡി.യും നേടിയശേഷം 2002ല്‍ ബോയിസ് സ്‌റ്റേറ്റ് യൂണിവെഴ്‌സിറ്റിയില്‍ അധ്യാപകനായി. 2005ല്‍ നാഷണല്‍ സയന്‍സ്. ഫൌണ്ടേഷനില്‍ നിന്ന് ഗവേഷണത്തിനായി $400000 അവാര്‍ഡ്്­ നേടി.. ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നുറപ്പുള്ള യുവഗവേഷകരെ അംഗീകരിക്കുന്ന ഈ അവാര്‍ഡ്് ദേശീയതലത്തില്‍ ഏറ്റവും മികച്ച ഫാക്കല്‍റ്റിക്കു ലഭിക്കുന്ന ഒന്നാണ്. കൂടാതെ അദ്ദേഹത്തിന്റെ് ലാബില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക്് 5 വര്‍ഷം പ്രവര്‍ത്തിക്കുവാനുള്ള ഫണ്ടും ഇതോടൊപ്പം ലഭിച്ചു.

നാനോ ടെക്‌നോളജി കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി, എന്‍ജിനീയറിംഗ് തുടങ്ങി വിവിധ അക്കാദമിക് മേഖലകളെ സംയോജിപ്പിച്ചുള്ള ഗവേഷണമായിരുന്നു. അദ്ദേഹത്തിന്റെ ഈ ഗവേഷണം വഴി ക്യാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന പുതിയ നാനോ പാര്‍ട്ടിക്കിള്‍സ് എന്ന പ്രോജക്ട് 2010ല്‍ ഐഡഹോ ഇന്നവേഷന്‍ അവാര്‍ഡിന് അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു.

ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. 2007ല്‍ ഫൌണ്ടേഷന്‍ സ്കൂള്‍ അവാര്‍ഡ് ഫോര്‍ റിസേര്‍ച്ചും 2012ല്‍ NSF എപ്‌സ്‌കോര്‍ റിസേര്ച്ച്് എക്‌സലന്‍സ് അവാര്ഡും ലഭിച്ചു. ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഗൈഡായി പ്രവര്‍ത്തിച്ചു വരുന്നതോടൊപ്പം വിവിധ ഗ്രാഡ്വെറ്റ് പ്രോഗ്രാമുകളുടെ പാഠപദ്ധതി പരിഷ്കരിക്കുന്നതിലും സുപ്രധാനമായ പങ്കു വഹിച്ചു വരികയായിരുന്നു.
സഹധര്‍മ്മിണി: ടീന പുത്തന്‍കുളളത്തില്‍ (എറണാകുളം); മക്കള്‍: കാതറിന്‍, പോള്‍, പീറ്റര്‍.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code