Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി സ്റ്റീഫന്‍ കുടുംബസമാധാന സന്ദേശവുമായി യൂറോപ്പില്‍

Picture

ലണ്ടന്‍: അമേരിക്കന്‍ പര്യടനത്തിനു ശേഷം, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്­ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ 2016 ജൂലൈ 30 മുതല്‍ ഒക്ടോബര്‍ 2 വരെ തിരുവചന സന്ദേശങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, മുപ്പത്തിയാറ് വര്‍ഷത്തെ കൌണ്‍സിലിങ് അനുഭവങ്ങളും പങ്കുവെച്ച് സമാധാന സന്ദേശം നല്‍കുന്നു.

ലണ്ടന്‍, ലിവര്‍പൂള്‍, ബെര്‍മിംഹാം, സൌത്താംപ്ടന്‍, മാഞ്ചസ്റ്റര്‍, സ്‌കോട്ട്‌ലന്‍റ്, ജര്‍മ്മനി, സൂറിച്ച്, റോസാമിസ്റ്റിക്ക എന്നിവിടങ്ങളിലാണ് ധ്യാനശുശ്രൂഷകള്‍. ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്‍റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൌണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: worldpeacemissioncouncil@gmail.com
റെജി പോള്‍ (ബോസ്റ്റണ്‍) ­ 07723 035457, ജോസ് ചേലച്ചുവട്ടില്‍ (ഓക്‌സ്‌ഫോര്‍ഡ്) ­ 07897 816039, പോള്‍ വറീത് (ഗോസ്‌പോര്‍ട്ട്)­ 07960 893862, വിത്സണ്‍ (സൌത്താംപ്ടന്‍) ­ 07877 827125, ഷാജി രാമനാലില്‍ (സൂറിച്ച്) ­ 079 250 2181.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code