Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാഷ്ട്രപതിഭവനിലെ കഥ പറയും മ്യൂസിയം തുറന്നു

Picture


ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലെ നവീകരിച്ച 'കഥ പറയും' മ്യൂസിയം തുറന്നു. രാജ്യത്തെ ആദ്യത്തെ ഭൂഗര്‍ഭ മ്യൂസിയമെന്ന പ്രത്യേകതയുള്ള അത്യാധുനിക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങള്‍ മിഴിവുറ്റ സചിത്രമായി പുനരവതരിപ്പിക്കുന്ന മള്‍ട്ടി സ്‌ക്രീന്‍ അവതരണങ്ങള്‍ മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്്ട്്.

പൈതൃക മന്ദിരമായ രാഷ്ട്രപതി ഭവനില്‍ രണ്ടു നിലകള്‍ ഭൂമിക്കടിയില്‍ ഉണ്ടാക്കിയാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ വിവിധ ഏടുകള്‍ മുതല്‍ പ്രണാബ് മുഖര്‍ജി വരെയുള്ള രാഷ്ട്രപതിമാരുടെ സംഭാവനകള്‍ വരെ ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ഷനിലൂടെ അവതരിപ്പിക്കുന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. രാഷ്ട്രപതിമാര്‍ക്ക് വിദേശങ്ങളില്‍നിന്നു ലഭിച്ച അമൂല്യ സമ്മാനങ്ങളുടെ വലിയ ശേഖരവും മ്യൂസിയത്തില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടു മുതല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നു രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒമിത പോള്‍ മാധ്യമങ്ങളെ അറിയിച്ചു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code