Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തേനിയില്‍ വാഹനാപകടം: ഇടുക്കി സ്വദേശികളായ ആറുപേര്‍ മരിച്ചു

Picture

ദിണ്ടിക്കല്‍ (തമിഴ്‌നാട്): തേനിയിലുണ്ടായ വാഹനാപകടത്തില്‍ ഇടുക്കി സ്വദേശികളായ ആറു പേര്‍ മരിച്ചു. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിവെ ഇവര്‍ സഞ്ചരിച്ച വാനും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇടുക്കി തങ്കമണി സ്വദേശികളായ ആറുപേര്‍ മരിച്ചത്. ഒരാള്‍ക്കു ഗുരുതര പരിക്കേറ്റു.

തങ്കമണി സ്വദേശികളായ മുള്ളനാനിക്കല്‍ ബേബി (ബേബിച്ചന്‍ 60), കുരിശുപാറ ഒട്ടലാങ്കല്‍ ഷൈന്‍ (30), അച്ചന്‍കാനം വെട്ടുകാട്ടില്‍ അജീഷ് (31), നീലവയല്‍ കരിപ്പാംപറമ്പില്‍ ബിനു (34), തോപ്രാംകുടി പടലാംകുന്നേല്‍ മോന്‍സി (35), വെണ്‍മണി പുളിക്കത്തൊട്ടി ഇളംതുരുത്തിയില്‍ ജസ്റ്റിന്‍ (30) എന്നിവരാണു മരിച്ചത്. തങ്കമണി കൂട്ടംകവല വാഴയില്‍ ഷൈന്‍ (36) ഗുരുതരനിലയില്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇന്നലെ വൈകിട്ടു നാലരയോടെ ദിണ്ടിക്കല്‍ - തേനി റൂട്ടിലെ ദേവദാനംപട്ടിക്കു സമീപം പരശുരാമപുരത്തായിരുന്നു അപകടം.

ബസ് യാത്രക്കാരായ 22 പേര്‍ക്കും പരുക്കുണ്ട്. ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരെ വന്ന ബസുമായി വാന്‍ കൂട്ടിയിടിച്ചാണ് അപകടമെന്നു പറയുന്നു. ആറുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വാന്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. ബേബിയുടേതാണു വാന്‍. ബേബിയാണു വാന്‍ ഓടിച്ചിരുന്നത്.

പെരിയകുളത്തുനിന്നു തിരിച്ചെന്തൂരിലേക്കു പോകുകയായിരുന്നു തമിഴ്‌നാട് ബസ്. അപകടസമയത്തു ചാറ്റല്‍ മഴയുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ടു നാലോടെയാണ് ഇവര്‍ വേളാങ്കണ്ണിക്കു പുറപ്പെട്ടത്. 15 പേര്‍ പോകാനാണു തീരുമാനിച്ചതെങ്കിലും അവസാന നിമിഷം എട്ടുപേര്‍ പിന്മാറി. വേളാങ്കണ്ണിയില്‍നിന്നു ബത്തല്‍ഗുണ്ട് വഴിയാണു സംഘം മടങ്ങിയത്. തങ്കമണി കേന്ദ്രീകരിച്ചു പെയ്ന്റിങ് പണികളുടെ കരാറുകാരനായിരുന്നു പരുക്കേറ്റ ഷൈന്‍. മരിച്ചവരെല്ലാം ഷൈനിന്റെ ജോലിക്കാരായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code