Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല­ത്തിന്റെ ഗുഹാ­മു­ഖ­ത്തൊരു ഇട­യ­പെണ്‍കുട്ടി (കാരൂര്‍ സോമന്‍, ചാരും­മൂട്)

Picture

ലോകത്ത് അന­ശ്വ­ര­ങ്ങ­ളായ ധാരാളം തീര്‍ത്ഥാ­ടക കേന്ദ്ര­ങ്ങ­ളു­ണ്ട്. അതില്‍ പലതും പാര­മ്പ­ര്യ­ത്തി­ല­ധി­ഷ്ടി­ത­മായ വിശ്വാ­സ­ങ്ങ­ളെ­ക്കാള്‍ കാലം അട­യാ­ള­പ്പെ­ടു­ത്തിയ അച­ഞ്ചല വിശ്വാ­സ­ങ്ങ­ളാണ്. ആ വിശുദ്ധ മണ്ണില്‍ കണ്ണീ­രോട് വരു­ന്ന­വര്‍ പുഞ്ചി­രി­തൂകി മട­ങ്ങു­ന്നു. ഫ്രാന്‍സിലെ വൈറീ­നി­യന്‍ മല­നി­ര­ക­ളുടെ ഹരിതഭംഗി­യില്‍ ഒഴുക്കു നിറഞ്ഞ നദി­ക്ക­ര­യി­ലാണ് ലൂര്‍ദ് നഗരം സ്ഥിതി­ചെ­യ്യു­ന്ന­ത്. യൂറോ­പ്പിലെ ഏറ്റവും വലിയ തീര്‍ത്ഥാ­ട­ന­കേ­ന്ദ്ര­മാണ് ലൂര്‍ദ്. ഗ്രാമീ­ണസൗന്ദര്യം നിറഞ്ഞ തടാ­ക­ങ്ങളും ഉദ്യാ­ന­ങ്ങളും മല­നി­ര­കളും നഗ­ര­ത്തേ­ക്കാള്‍ ഫ്രാന്‍സിന്റെ ഹൃദ­യ­താളം തന്നെ­യാണ്. പ്രകൃ­തി­യുടെ ഏത് പ്രതി­കൂ­ലാ­വ­സ്ഥ­യിലും രാത്രി­യുടെ യാമ­ങ്ങ­ളില്‍ ആകാ­ശത്ത് മണി­ദീ­പ­ങ്ങ­ളുടെ പ്രഭാ­കി­ര­ണ­ങ്ങള്‍ പോലെ നക്ഷത്ര വിള­ക്കു­കള്‍ തെളിഞ്ഞു നില്ക്കും. ലൂര്‍ദ് മാതാ­വിന്റെ ദേവാ­ല­യ­ത്തി­നു­ള്ളില്‍ മംഗ­ള­ദീ­പ­മായി മെഴു­കു­തിരി എരി­ഞ്ഞു­കൊ­ണ്ടി­രി­ക്കും. അവിടെ എപ്പോഴും പ്രാര്‍ത്ഥനാ നിര­ത­മാ­ണ്. 1844 ജനു­വരി ഏഴി­നാണ് ബോളി­വില്ല് ഗ്രാമ­ത്തില്‍ ഒരു ദരി­ദ്ര­കു­ടും­ബ­ത്തില്‍ പതി­നാല് വയ­സു­കാ­രി­യായ ഒരു ഇട­യ­പെണ്‍കുട്ടി ബെര്‍ണറുത്ത് ജനി­ച്ച­ത്. ചെറുപ്പം മുതലെ ആസ്മ­പോ­ലുള്ള പല­വിധ രോഗ­ങ്ങ­ളാല്‍ അവള്‍ ഭാര­പ്പെ­ട്ടി­രു­ന്നു. അവള്‍ കന്യാ­മ­റി­യ­ത്തോട് ചോദിക്കും എന്റെ രോഗ­ങ്ങളാല്‍ ഞാന്‍ ഭാര­പ്പെ­ട്ടി­രി­ക്കു­ന്നു. അവള്‍ കന്യാ­മ­റി­യ­ത്തോട് ചോദിക്കും എന്റെ രോഗ­ങ്ങള്‍ക്ക് സൗഖ്യം തരില്ലേ.

ലൂര്‍ദ് നഗ­ര­ത്തില്‍ നിന്നും വള­രെ­യ­ക­ല­ത്തി­ലുള്ള മസ­ബി­യേല്‍ കാടു­ക­ളില്‍ സഹോ­ദ­രിയും കൂട്ടു­കാ­രി­യു­മൊത്ത് വിറക് ശേഖ­രി­ക്കാന്‍ പോകുക പതി­വാ­യി­രു­ന്നു. ഒരു അരുവി കടന്ന് അക്ക­രെ­യെ­ത്തി­യാല്‍ ധാരാളം വിറക് ലഭി­ക്കും. അവള്‍ രോഗി­യാ­യ­തി­നാല്‍ ബെര്‍ണ­ദറുത്ത് ഒപ്പം പോകാതെ ഇവി­യെ­യുള്ള ഗുഹയ്ക്ക് മുക­ളി­ലുള്ള കാടു­ക­ളില്‍നിന്ന് ഉണ­ങ്ങിയ കമ്പു­കള്‍ ശേഖ­രി­ക്കും. വളരെ പഴ­ക്ക­മുള്ള ഈ പാറയെ വിളി­ക്കു­ന്നത് പുരാ­തന പാറ­യെ­ന്നാ­ണ്. അവള്‍ വിറ­കു­കള്‍ ശേഖ­രി­ച്ചു­കൊ­ണ്ടി­രിക്കെ കാറ്റി­ലാ­ടി­ക്കൊ­ണ്ടി­രുന്ന ചെടി­കളും മര­ങ്ങളും നിശ്ച­ല­മാ­യി. അവള്‍ ദൃഷ്ടി­ക­ളു­റ­പ്പിച്ചു നോക്കി. പ്രകൃ­തിക്ക് എന്ത് സംഭ­വിച്ചു എന്താണെ­ന്നറി­യാന്‍ കുന്നില്‍ മുക­ളില്‍നിന്ന് താഴേക്കു വന്നു. മുന്നില്‍ കണ്ണ­ഞ്ചി­പ്പി­ക്കുന്ന ഒരു കാഴ്ച­യ­വള്‍ കണ്ടു. ശുഭ്ര­വ­സ്ത്ര­ധാ­രി­യായി ശിരോ­വ­സ്ത്ര­വു­മ­ണിഞ്ഞ് കൈയില്‍ ഒരു ജപ­മാ­ല­യു­മായി പുഞ്ചി­രി­തൂകി ഒരു സുന്ദരി നില്ക്കു­ന്നു. ആ ജപ­മാ­ലയ്ക്ക് സ്വര്‍ണ്ണ­ത്തിന്റെ നിറ­മാ­യി­രു­ന്നു. സ്വര്‍ണ്ണ­ദീ­പ്തി­യോടു കൂടിയ ആ പ്രകാശം അടു­ത്തേയ്ക്കു വന്നു. ത്രിത്വ­സ്തുതി എന്നു­രു­വി­ട്ടു. അവര്‍ തമ്മില്‍ പരി­ച­യ­പ്പെ­ട്ടു. അവള്‍ നോക്കി നില്‌ക്കേ അപ്ര­ത്യ­ക്ഷ­യാ­യി. അവള്‍ ചുറ്റിനും നോക്കി എവി­ടെ­യാണ് കന്യാ­മ­റിയം ഒളി­ച്ചത്? കാട്ടിലോ അതോ വായു­വിലോ? 1858 ഫെബ്രു­വരി പതി­ന­ഞ്ചി­നാണ് ഈ ദര്‍ശ­ന­മു­ണ്ടാ­യ­ത്. അവള്‍ പല­രോടും പറ­ഞ്ഞു. ആരു­മത് വിശ്വ­സി­ച്ചി­ല്ല. മകള്‍ക്ക് മാന­സിക രോഗ­മാ­ണോ­യെന്ന് വീട്ടു­കാര്‍ ഭയ­പ്പെ­ട്ടു. കന്യ­കാ­മ­റി­യ­ത്തിന്റെ ദര്‍ശ­ന­ത്തില്‍ അവ­ളോട് പറ­ഞ്ഞു. നീ ഗേവു­ന­ദി­ക്ക­ര­യി­ലേക്കു പോകു­ക. അവിടെ നിന­ക്കായി ഒരു ഉറവ തുറ­ന്നി­രി­ക്കും. ആ ഉറ­വ­യില്‍നി­ന്ന്, കുടി­ക്കു­ക, കുളി­ക്കുക. അവള്‍ ഉറവ തേടി നട­ന്നു. അതിലെ ജലം­കു­ടി­ച്ചാല്‍ എനിക്കു മാത്ര­മല്ല സൗഖ്യം ലഭി­ക്കുക എല്ലാ രോഗി­കള്‍ക്കും സൗഖ്യം ലഭി­ക്കുമെന്ന­വള്‍ വിശ്വ­സി­ച്ചു. ജല­ദേ­വ­ത­യായി മുന്നില്‍ വന്ന മാതാ­വിനെ നന്ദി പുര­സ്സരം ഓര്‍ത്തു ഉറ­വ­തേടി നട­ന്നു. എങ്ങും ഉറവ കണ്ടി­ല്ല. അവള്‍ നിരാ­ശ­യായി നില്ക്കു­മ്പോള്‍ മാതാവ് പ്രത്യ­ക്ഷ­പ്പെട്ട മുന്‍ഭാഗം കാണി­ച്ചു­കൊ­ടു­ത്തിട്ടു പറ­ഞ്ഞു. അവി­ടുത്തേ മണ്ണി­ളക്കൂ. അവള്‍ പെട്ടെന്ന് കരി­യി­ല­ക­ള­കറ്റി മണ്ണ് മാന്തി­യ­പ്പോള്‍ ഒരു ഉറവ പുറ­പ്പെ­ട്ടു. അവള്‍ ആശ്ച­ര്യ­പ്പെട്ട് തിരി­ഞ്ഞു­നോ­ക്കി­യെ­ങ്കിലും മാതാ­വിനെ കണ്ടി­ല്ല. ഇതു­പോ­ലുള്ള ഒരു ഉറ­വ­യാണ് മക്ക­യിലെ ജല­മായ സംസം എന്ന­റി­യ­പ്പെ­ടു­ന്ന­ത്. അബ്രാ­ഹാ­മിന്റെ മകന്‍ യിസ്മ­യേല്‍ അമ്മ­യായ ഹാഗാ­റി­നൊപ്പം മരു­ഭൂ­മി­യില്‍ ദാഹ­ജ­ല­ത്തി­നായി വാവിട്ടു കര­ഞ്ഞ­പ്പോള്‍ ദൈവം മരു­ഭൂ­മി­യി­ല്‍ നീരു­റവ കൊടു­ത്തു. ആ ഉറവ ഇന്നും ലക്ഷ­ക്ക­ണ­ക്കിന് ജന­ങ്ങള്‍ കുടിച്ച് ദാഹ­മ­ക­റ്റു­ന്നു. ഞാനും കുടി­ച്ചി­ട്ടു­ണ്ട്. ഇവ തമ്മി­ലുള്ള വിശ്വാസം എന്തെന്ന് ചോദി­ച്ചാല്‍ ഇവി­ടുത്തേ വിശു­ദ്ധ­ജ­ല­ത്താല്‍ അന്ധ­ന്മാര്‍ക്ക് കാഴ്ചയും രോഗി­കള്‍ക്ക് സൗഖ്യവും ലഭി­ക്കു­ന്നു. സവര്‍ണ്ണരും അവര്‍ണ്ണനും ഇവിടെ പ്രവേ­ശ­ന­മു­ണ്ട്. ജാതി­മ­ത­ത­ട­സ്സ­ങ്ങള്‍ ഒന്നു­മി­ല്ല. ദൈവത്തേ അറി­യാന്‍ ഒരു മാര്‍ഗ്ഗ­മേ­യു­ള്ളൂ. അത് അനു­ഭ­വി­ച്ച­റി­യു­ക. ഈ പ്രപഞ്ചം ദൈവ­ത്തേ­യ­റി­യാനും വായി­ക്കാ­നുള്ള ഒരു തുറന്ന പുസ്ത­ക­മെന്ന് ഗുരു­ദേ­വന്‍ പറ­ഞ്ഞി­ട്ടു­ണ്ട്. ദൈവ­ത്തിന്റെ മഹ­ത്വ­മ­റി­യാത്ത മനു­ഷ്യര്‍!

ലോകത്തെ മരി­യന്‍ തീര്‍ത്ഥാ­ട­ന­കേ­ന്ദ്ര­ങ്ങ­ളില്‍ ഒന്നാം­സ്ഥാ­ന­മു­ള്ളത് ലൂര്‍ദി­നാ­ണ്. നിത്യവും അവിടെ ദിവ്യ­കാ­രു­ണ്യ­പ്ര­ദ­ക്ഷി­ണവും ജപ­മാല പ്രദ­ക്ഷി­ണവും നട­ക്കും. ദേവാ­ല­യ­ത്തി­നു­ള്ളില്‍ എപ്പോഴും മെഴു­കു­തിരി എരി­ഞ്ഞു­കൊ­ണ്ടി­രി­ക്കും. നമ്മുടെ ഋഗ്വേദത്തില്‍ പോലു­മു­ണ്ടാ­യി­രു­ന്നത് അഗ്നിയെ സ്തുതി­ച്ചു­കൊ­ണ്ടാണ്. മെഴു­കു­തി­രി­യില്‍നിന്നു വരുന്ന ജ്വാല­കളെ പോലെ എല്ലാ­റ്റിലും പ്രകാ­ശി­ക്കു­ന്നത് ദൈവ­മെന്ന സത്യ­മാ­ണ്. ലൂര്‍ദ് നഗരം കന്യാ­മ­റി­യ­ത്തിന്റെ ആയിരം ശരീ­ര­ങ്ങളെ നെയ്തു­ണ്ടാ­ക്കി­യ­താ­ണ്. ലോകത്തെ മുഴു­വന്‍ അമ്മ­മാര്‍ക്കായി സമര്‍പ്പി­ക്ക­പ്പെട്ട ദേവാ­ല­യ­മാ­ണത്. സ്‌നേഹവും കരു­ണയും ശാന്തിയും രോഗസൗഖ്യവും നല്കുന്ന ലോക­മാ­തൃ­ത്വ­ത്തെ­യാണ് ലൂര്‍ദ് മാതാ­വില്‍ കാണു­ന്ന­ത്. ലോകത്തെ യഥാര്‍ത്ഥ നായ­ക­ന്മാര്‍ ആരെ­ന്ന­റിയാന്‍ അമ്മ­മാ­രുടെ നേര്‍ക്ക് നോക്കു­ക­യെന്ന് പീറ്റര്‍ ഹെഗ്ഗും രക്ത­സാ­ക്ഷി­യെ­ക്കാള്‍ വലു­താണ് രക്ത­സാ­ക്ഷി­യുടെ അമ്മ­യെന്ന് ഹെര്‍മന്‍ ഹെസ്സെ­പി­യറും പറ­ഞ്ഞി­ട്ടു­ണ്ട്. ബെര്‍ണ­റു­ത്ത­റുടെ ജീവി­ത­കഥ ഫ്രാന്‍സ് വെര്‍ഫന്‍ 1941ല്‍ ഒരു നോവ­ലാ­ക്കുക മാത്ര­മല്ല വിശ്വാസം ചരി­ത്ര­മായി മാറി­യ­പ്പോള്‍ സോങ് ഓഫ് ബെര്‍ണ­റുത്ത എന്ന സിനി­മ­യു­ണ്ടാ­യി. ബെര്‍ണ­റു­ത്തയെ അവ­ത­രി­പ്പിച്ച നടിയ്ക്ക് നിര­വധി അന്താ­രാ­ഷ്ട്ര­പു­ര­സ്കാ­ര­ങ്ങള്‍ ലഭി­ച്ചു. ബെര്‍ണുത്ത­യുടെ ഗാന­ങ്ങള്‍ക്കും ഓസ്കര്‍ അവാര്‍ഡു­കളും ലഭി­ക്ക­യു­ണ്ടാ­യി. ലൂര്‍ദിലെ കാറ്റിനും മേഘ­ങ്ങള്‍ക്കു­പോലും ഒരു മാന്ത്രിക സൗന്ദ­ര്യ­മു­ണ്ട്. ആ സൗന്ദര്യ­ത്തിന് ചാര്‍ത്തി കിട്ടിയ സുഗ­ന്ധ­മാണ് ലൂര്‍ദ് എന്ന് പറ­യാം. ഗാവ് നദി­യുടെ ഇരുമ്പു പാല­ത്തി­ലൂടെ ജന­ല­ക്ഷ­ങ്ങള്‍ നിത്യവും ഗാവ് നദി­പോലെ ഒഴു­കു­ന്നു. ഈ നഗരം എപ്പോ­ഴാണ് ഉറ­ങ്ങു­ന്ന­തെന്നും ഉണ­രു­ന്ന­തെന്നും ആര്‍ക്കു­മ­റി­യി­ല്ല. പാതി­രാ­വിലും മെഴു­കു­തിരി പ്രദ­ക്ഷിണം നട­ന്നു­കൊ­ണ്ടി­രി­ക്കുന്നു. ആ കൂട്ട­ത്തില്‍ വാര്‍ദ്ധ­ക്യ­മു­ള്ള­വരും രോഗ­ബാ­ധി­ത­രു­മു­ണ്ട്. ലൂര്‍ദ് റയില്‍വേ സ്റ്റേഷ­നില്‍ രോഗി­കള്‍ക്കാ­യുള്ള പ്രത്യേക ട്രെയി­നു­ക­ളു­മു­ണ്ട്. ഇരുമ്പ് പാല­ത്തില്‍നിന്ന് പത്ത് മിനിറ്റ് നട­ന്നാല്‍ കന്യാ­മ­റിയം പ്രത്യ­ക്ഷ­പ്പെട്ട ഗുഹ­യി­ലേയ്ക്കും ഉറ­വ­യി­ലേയ്ക്കും എത്താന്‍ കഴി­യും. ഗാവ് നദി­യില്‍ സ്ത്രീപു­രു­ഷ­ന്മാര്‍ യാതൊരു മറ­യു­മി­ല്ലാതെയാണ് കുളി­ക്കു­ന്ന­ത്. നമ്മുടെ പുണ്യ­ന­ദി­ക­ളി­ലൊന്നും ഈ കാഴ്ച കാണാ­റി­ല്ല. ജപ­മാ­ല­കൊ­ണ്ടുള്ള ഇവ­രുടെ സ്‌നാനം ഭക്തി­നിര്‍ഭ­ര­മാ­ണ്. രോഗി­കളെ കല്‍പ്പ­ട­വു­ക­ളി­ലി­രു­ത്തി­യാണ് കുളി­പ്പി­ക്കു­ന്ന­ത്. നഗ­ര­ത്തിലെ ശുദ്ധി­പോലെ തന്നെ ഈ ജലവും സ്ഫടികം പോലെ നഗ്നവും ശുദ്ധ­വു­മാ­ണ്. ഈ സമയം നമ്മുടെ പുണ്യ­ന­ദി­യായ ഗംഗ­യില്‍ ഒഴുകി നട­ക്കുന്ന മനു­ഷ്യ­മൃഗശ­വ­ശ­രീ­ര­ങ്ങള്‍ മന­സ്സി­ലേയ്ക്കു ഓടി­യെ­ത്തി.

ഗുഹയ്ക്ക് ചുറ്റു­മുള്ള മല­നി­ര­ക­ളിലെ പാറ­ക­ളില്‍ വേദ­പു­സ്ത­ക­ത്തിലെ പല വാക്യ­ങ്ങള്‍ നിര­വധി ഭാഷ­ക­ളില്‍ എഴു­തി­യി­ട്ടു­ണ്ട്. അതില്‍ മല­യാ­ള­വു­മു­ണ്ട്. ഗുഹ­യുടെ മുക­ളി­ലാണ് നില­വറ പള്ളി പണി­തി­രി­ക്കു­ന്ന­ത് അതിന്റെ മുന്നി­ലാണ് അപ്പര്‍ ബസ­ലി­ക്ക. അത് അമ­ലോ­ദ്ഭ­വ­മാ­താ­വിന്റെ പേരി­ലാ­ണ്. ലൂര്‍ദ് ദേവാ­ല­യ­സ­മു­ച്ച­യ­ത്തില്‍ മൂന്ന് ബസ­ലി­ക്ക­ക­ളു­ണ്ട്. അതി­ലൊന്ന് ഭൂഗര്‍ഭ­ബ­സി­ലി­ക്ക­യാ­ണ്. ദേവാ­ലാ­യ­ത്തിന്റെ ഇരു­വ­ശ­ങ്ങ­ളി­ലു­മുള്ള വിശാ­ല­മായ രണ്ട് കൈവ­ഴി­ക­ളി­ലേ­ക്കാണ് മെഴു­കു­തിരി പ്രദ­ക്ഷിണം എത്തി­ച്ചേ­രു­ന്ന­ത്. അവി­ടുത്തെ ബല­പീ­ഠ­ത്തില്‍ ആയി­ര­ത്തോളം പുരോ­ഹി­ത­രാണ് ദിവ്യ­ബ­ലി­യര്‍പ്പി­ക്കു­ന്ന­ത്. ലൂര്‍ദ് മാതാ­വിന്റെ ഒരു സ്വര്‍ണ്ണ­ശില്പം അള്‍ത്താ­ര­യി­ലു­ണ്ട്. സ്വര്‍ണ്ണ­ത്തി­ലെ­ങ്കിലും നഗ്ന­പാ­ദ­യായി ഒരു ഗ്രാമീ­ണ­സു­ന്ദ­രി­യുടെ വസ്ത്ര­ധാ­ര­ണ­യില്‍ കൈകൂപ്പി നില്‍ക്കുന്ന എളി­മ­യുടെ രൂപമാണ­ത്. അതി­നു­ള്ളില്‍ വീല്‍ചെ­യ­റില്‍ വരുന്ന രോഗി­കള്‍ക്ക് ഇരി­ക്കാ­നുള്ള സൗക­ര്യ­മു­ണ്ട്. ആവേ മരിയ ഗാനം പാടി കുരി­ശിന്റെ വഴിയെ സഞ്ച­രി­ക്കു­ന്ന­വര്‍ ധാരാ­ള­മാ­ണ്. ഇറ്റലി കഴി­ഞ്ഞാല്‍ ഏറ്റവും കൂടു­തല്‍ വിശു­ദ്ധരുള്ള രാജ്യ­മാണ് ഫ്രാന്‍സ്. ബ്രിട്ട­നിലെ നാല് രാജ്യ­ങ്ങള്‍ വിശു­ദ്ധ­ന്മാ­രുടെ പേരി­ലാ­ണ് അറി­യ­പ്പെ­ടു­ന്ന­തെ­ങ്കില്‍ ഫ്രാന്‍സിലെ ഓരോ നഗ­ര­ങ്ങളും ഗ്രാമ­ങ്ങ­ളുടെ വിശു­ദ്ധ­ന്മാ­രുടെ പേരി­ലാണ് അറി­യ­പ്പെ­ടു­ന്ന­ത്, ബെര്‍ണറു­ത്തയും ഒരു പുണ്യ­വ­തി­യാ­ണ്. അവിടെ സന്ദര്‍ശി­ക്കു­ന്ന­വര്‍ ബെര്‍ണറുത്ത­യുടെ ഗ്രാമവും സന്ദര്‍ശി­ക്കാ­റുണ്ട്. അവ­ളുടെ ഭവനം ഒരു മ്യൂസി­യ­മായി സൂക്ഷി­ക്കു­ന്നു. പ്രാര്‍ത്ഥ­നയും ഭക്തിയും ഒരു സ്‌നാന­കര്‍മ്മ­മാ­ണ്. ബെര്‍ണ­റുത്ത­വഴി ആയി­ര­ങ്ങള്‍ക്ക് രോഗ­ശാന്തി ലഭി­ച്ചെ­ങ്കിലും ബെര്‍ണ­ദ­ത്തയ്ക്ക് രോഗ­ശാന്തി ലഭി­ക്കാ­ഞ്ഞത് ഒരു ചോദ്യ­ചി­ഹ്ന­മായി നില­നി­ല്ക്കു­ന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code