Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇറോം ഷര്‍മിള നിരാഹാരസമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക്

Picture

ഇംഫാല്‍: നീണ്ട പതിനാറ് വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നതായും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായും സാമൂഹിക പ്രവര്‍ത്തക ഇറോം ഷര്‍മിള പ്രസ്താവിച്ചു.

മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തിവരുന്നത്. അടുത്തുവരുന്ന മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിള മല്‍സരിക്കും.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടിയില്ലാത്തതിനാല്‍ ഞാന്‍ ഉപവാസം അവസാനിപ്പിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും. വിദേശ ശക്തികളെ ഒഴിപ്പിക്കാന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ഉപവാസത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്­ ഷര്‍മിള പറഞ്ഞു.

സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌­സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്­റ്റ് ചെയ്­ത് ആശുപത്രിയിലാക്കി ട്യൂബിലൂടെ ഭക്ഷണം നല്‍കിയാണു ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

2000 നവംബര്‍ 2: ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്­പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 2000 നവംബര്‍ 5: മണിപ്പൂരില്‍ സായുധസേനാ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാരം തു­ടങ്ങി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code