Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിജു തച്ചനാലിന്റെ ഓടി മറയുന്ന ഓര്‍മ്മകള്‍ പുസ്തകം പ്രകാശനം ചെയ്തു

Picture

ഹൂസ്റ്റണ്‍ : കഥാകൃത്തും ഹൂസ്റ്റണിലെ സാഹിത്യ സദസുകളിലെ സജീവ സാന്നിദ്ധ്യവുമായ ഷിജു ജോര്‍ജ്ജ് തച്ചനാലിന്റെ ആദ്യ കഥാസമാഹാരമായ 'ഓടി മറയുന്ന ഓര്‍മ്മകള്‍ തച്ചനാലില്‍ കഥകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു.

ജൂലൈ 10ന് ഞായറാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആരാധനയ്ക്കു ശേഷം കൂടിയ പ്രത്യേക സമ്മേളനത്തില്‍ വച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.മാത്യൂസ് ഫിലിപ്പും അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പും ചേര്‍ന്ന് പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ബേബിക്കുട്ടി പുല്ലാടിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

മലയാള മനോരമ അസോസിയേറ്റ് എഡിറ്ററും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ജോസ് പനച്ചിപ്പുറമാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ഈ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 15 കഥകള്‍ മുഴുവന്‍ ചിന്തോദീപകവും മനസിനെ ആഴത്തില്‍ സ്പര്‍ശിയ്ക്കുന്നതുമാണ്.

റയില്‍ പാളം, ഓടി മറയുന്ന ഓര്‍മ്മകള്‍, റിസപ്ഷന്‍, മഴത്തുള്ളികള്‍, തോക്കുകൂലി, കാര്‍ഗിയിലെ മുത്തശ്ശി തുടങ്ങിയ കഥകള്‍ പുസ്തകത്തെ ഈടുറ്റതും വേറിട്ടതുമാക്കുന്നു. ഈ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ലേഖകന്റെ ഓര്‍മ്മകളില്‍ താങ്ങിനില്‍ക്കുന്ന വ്യക്തികളെയും സംഭവങ്ങളെയും സ്പര്‍ശിയ്ക്കുന്നത് വായനക്കാരന് മനസിലാക്കാം. കഥാകാരന്റെ മനസിലുള്ള യുദ്ധഭൂമിയും, യുദ്ധഭൂമിയില്‍ പോരാടുന്ന സൈനികരും, ധീരയോദ്ധാക്കളും, രാജ്യസ്‌­നേഹവും കഥകളിലൂടെ ദര്‍ശിയ്ക്കുന്നു.

മൂന്നു കഥകള്‍ എഴുതി സൈനിക സമാചാറില്‍ പ്രസിദ്ധീകരിച്ച തന്റെ പിതാവ് പരേതനായ സുബേദാര്‍ ടി.വി.ജോര്‍ജ്ജിനും, മാതാവ് പരേതയായ തങ്കമ്മ ജോര്‍ജ്ജിനും ഈ പുസ്തകം സമര്‍പ്പിച്ചിരിയ്ക്കുന്നു.

റാന്നി സ്വദേശിയായ ഷിജു ജോര്‍ജ്ജ് ഹൂസറ്റണ്‍ ലിന്‍ഡന്‍ ബി. ഹോസ്പിറ്റലില്‍ റേഡിയോളജി ടെക്‌­നോളജിസ്റ്റായി ജോലി നോക്കുന്നു. ഭാര്യ ജൂലി മേരി ജോര്‍ജ്ജ് എം.ഡി.ആന്‍ഡേഴ്‌­സണ്‍ ഹോസ്പിറ്റലില്‍ നേഴ്‌­സ് പ്രാക്ടീഷ്ണര്‍. മക്കള്‍ ടിം, ടീന എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.

ഇന്ദുലേഖ പബ്ലിഷേഴ്‌­സ് ആണ് പ്രസാധകര്‍.(CSS)www.indulekha.com ല്‍ കൂടിയും, തിരുവല്ല സി.എം.എസ്. ബുക്ക് ഷോപ്പില്‍ കൂടിയും പുസ്തകം ലഭ്യമാണ്. പുസ്തക വില്പനയില്‍ നിന്നും, ലഭിയ്ക്കുന്ന മുഴുവന്‍ വരുമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള ഷിജുവിന്റെ തീരുമാനം പ്രശംസനീയം.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code