Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30­മത് കുടുംബമേളക്ക് തിരശ്ശീല വീണു   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

മേരിലാന്റ് സെന്റ് മേരീസ് മൗണ്ട് യൂണിവേഴ്‌­സിറ്റി ഹാളില്‍ വെച്ച് നടത്തപ്പെട്ട, നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30­മത് കുടുംബമേളക്ക് തിരശ്ശീല വീണു.

പുതുമയാര്‍ന്ന ആശയങ്ങള്‍കൊണ്ടും, ആത്മീയത നിറഞ്ഞു നിന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ കൊണ്ടും സമ്പന്നമായിരുന്ന ഈ കുടുംബസംഗമം സഭാവിശ്വാസകളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും, പരസ്പര കൂട്ടായ്മയ്ക്കും, ഒരു പുത്തനുണര്‍വ്വ് പകര്‍ന്നു കൊടുക്കുന്ന ആത്മീയ നിറവിന്റെ അനുഭവമായി മാറി ശ്രേഷ്ഠ കാതോലിക്കാ, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യം, ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രത്യേകത കൂടിയാണ്. നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മേല്‍നോട്ടവും, നിഷ്­കര്‍ഷയും, സംഘാടകരുടെ മികച്ച ആസൂത്രണവും, കുടുംബമേളയുടെ വന്‍ വിജയത്തിന് കാരണമായി.

കോണ്‍ഫറന്‍സിന്റെ ആദ്യദിനമായ ബുധനാഴ്ച നടത്തപ്പെട്ട ഭദ്രാസന പള്ളി പ്രതിപുരുഷയോഗത്തില്‍, അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, പ: പാത്രിയര്‍ക്കീസ് ബാവായോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഭദ്രാസന മെത്രാപോലീത്തായോടും, മലങ്കരയിലെ എല്ലാ മെത്രാപോലീത്താമാരോടുമുള്ള സ്‌­നേഹവും, വിധേയത്വവും കൂറും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് യോഗനടപടികള്‍ ആരംഭിച്ചു. ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവര്‍ത്തനപരിപാടികള്‍ക്ക് യോഗം അന്തിമരൂപം നല്‍കി. ഈ വര്‍ഷം ആരംഭം കുറിക്കുന്ന പ്രധാന പ്രൊജക്ടായ 'ഭദ്രാസന ഹെഡ് കോര്‍ട്ടേഴ്‌­സ് സെമിനാരി പ്രൊജക്ട്' റിപ്പോര്‍ട്ട്, കൗണ്‍സില്‍ മെംബര്‍ ശ്രീ.അച്ചു ഫിലിപ്പോസ് യോഗത്തില്‍ അവതരിപ്പിച്ചത് ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

'യഹോവയില്‍ ആശ്രയിച്ചു നന്മചെയ്യുക. സങ്കീര്‍ത്തനങ്ങള്‍­37­3' എന്നതായിരുന്നു സെമിനാറിലെ പ്രധാന ചിന്താവിഷയം. ത്യാഗത്ിതന്റേയും, സ്‌­നേഹത്തിന്റേയും, സേവനത്തിന്റേയും പാതയിലൂടെ, പ്രതിസന്ധികളില്‍ തളരാതെ, നിശ്ചയദാര്‍ഢ്യത്തോടെ ദൈവത്തില്‍ വിശ്വാസവും പ്രാര്‍ത്ഥനയും ഉള്ളവരായി നന്മചെയ്ത് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ശ്രേഷ്ഠ ബാവാ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

കുടുംബസംഗമത്തിന്റെ മുഖ്യ പ്രഭാഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, പ്രഗല്‍ഭ വാഗ്മിയുമായ റവ.ഫാ.ജോസഫ് പുത്തന്‍പുരക്കല്‍(കപൂച്ചിന്‍ സഭ) നല്‍കിയ സന്ദേശത്തില്‍ ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെകുറിച്ചും, മാറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍, ദൈവത്തിനനുസൃതമായ ഒരു കുടുംബം പടുത്തുയര്‍ത്തുവാന്‍ ഒരു വിശ്വാസി എപ്രകാരം കടപ്പെട്ടിരിക്കുന്നുവെന്നും, സരസവും ലളിതവുമായ ഭാഷയിലൂടെ അവതരിപ്പിച്ചത്, ഏറെ ആസ്വാദകരമായിരുന്നു. ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ, ശ്രേഷ്ഠബാവാ തിരുമേനിയുടേയും, അഭിവന്ദ്യ വൈദീകര്‍, ശെമ്മാശ്ശന്മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടേയും നേതൃത്വത്തില്‍, കേരളീയ തനിമ നിലനിര്‍ത്തുന്ന വേഷവിധാനങ്ങളുമായി, അടക്കുംചിട്ടയോടും കൂടി നടത്തിയ, വര്‍ണ്ണപകിട്ടാര്‍ന്ന, ഘോഷയാത്ര ഏവര്‍ക്കും കൗതുകമായി മാറി. വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കള്‍ച്ചറല്‍ പ്രോഗ്രാമും ഏറെ ആകര്‍ഷകമായിരുന്നു. മികവുറ്റ രചനകള്‍, സഭാചരിത്രവിവരണങ്ങള്‍, വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ 'മലങ്കര ദീപം 2016' സോവനീറിന്റെ ഉദ്ഘാടനകര്‍മ്മം ശ്രേഷ്ഠബാവാ തിരുമേനി നിര്‍വ്വഹിച്ചു. ചീഫ് എഡിറ്റര്‍ ശ്രീ.സാജു പൗലോസിനേയും എഡിറ്റോറിയല്‍ ബോര്‍ഡിനേയും പ്രത്യേകം അഭിനന്ദിച്ചു. ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധനശേഖരണാര്‍ത്ഥം 2017 ല്‍ നടത്തുന്ന 'മെഗാഷോ'യുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍ അംഗം ശ്രീ.ജോജി കാവനാല്‍ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് സ്വാഗതവും, ട്രഷറര്‍ ശ്രീ. ചാണ്ടി തോമസ് നന്ദിയും രേഖപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് വെരി.റവ.ജേക്കബ് ചാലിശ്ശേരി കോര്‍ എപ്പിസ്‌­ക്കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനവും, ശനിയാഴ്ച രാവിലെ വി.കുമ്പസാരവും നടന്നു. ശ്രേഷ്ഠ ബാവാ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബ്ബാനയോടുകൂടി ഈ വര്‍ഷത്തെ കുടുംബസമ്മേളനം സമാപിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code