Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള പാണിനി അക്ഷരശ്ലോക സമിതിയുടെ സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സെപ്റ്റം. 4 ന്.

Picture

 മാവേലിക്കര : കേരള പാണിനി അക്ഷരശ്ലോക സമിതിയുടെ സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സെപ്റ്റം. 4 ന്. ഞായറാഴ്ച എ .ആര്‍ .സ്മാരക മന്ദിരത്തില്‍ നടക്കും.

സമിതി പ്രസിഡന്റ് വി.പി.ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
പത്രപ്രവര്‍ത്തകനും ,കവിയുമായ സൗഭാഗ്യം പത്മകുമാറിന്റെ സ്‌നേഹത്തൂവല്‍ എന്ന കാവ്യ സമാഹാരം ചടങ്ങില്‍ വെച്ച് പ്രശസ്ത കവി ശ്രീകുമാര്‍ മുഖത്തല(ആകാശവാണി,കൊച്ചി.) പ്രകാശനം ചെയ്യും. ഗ്രേറ്റര്‍ ലയണ്‍സ്­ ക്ലബ് പ്രസിഡന്റ് അഡ്വ.എന്‍ .നാഗേന്ദ്രമണി ആദ്യപ്രതി ഏറ്റുവാങ്ങും .
ഓറ മാസിക പത്രാധിപര്‍ എന്‍ .ജി.ശാസ്ത്രി മുഖ്യ പ്രഭാഷണവും,യുവകവി മുട്ടം സി.ആര്‍.ആചാര്യ ആമുഖ പ്രസംഗവും നടത്തും.

മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ലീല അഭിലാഷ്,മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്­ ,എ.ആര്‍ .സ്മാരക സമിതി സെക്രട്ടറി അനിവര്‍ഗീസ് ,കാഥികന്‍ നിരണം രാജന്‍, ശ്രീകുമാര്‍ തപസ്യ ,മാവേലിക്കര പ്രസ് ക്ലബ് പ്രസിഡന്റ് അനൂപ് ചന്ദ്രന്‍,ജന്മഭൂമി സബ് എഡിറ്റര്‍ പി.എന്‍.സതീഷ് ,അക്ഷരശ്ലോക സമിതി ട്രെഷറര്‍ വി.ജെ.രാജ്‌­മോഹന്‍ ,സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പ് ,സൗഭാഗ്യം പത്മകുമാര്‍ എന്നിവര്‍ സംസാരിക്കും.

സൗഭാഗ്യം പദ്മകുമാര്‍
ലേഖകന്‍
കൊച്ചി
കേരളം
mob .99469 56522
e -mail -padman60@gmail .com 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code